വീട്ടുജോലിക്ക് പൊലീസ് കുക്കിനെ നിയോഗിച്ചു; പി.ടി.സി പ്രിന്‍സിപ്പലിനെതിരെ അന്വേഷണം
text_fieldsതിരുവനന്തപുരം: പൊലീസ് ട്രെയ്നിങ് കോളജിലെ (പി.ടി.സി) വനിതാകുക്കിനെ വീട്ടുജോലിക്ക് നിയോഗിച്ച പ്രിന്‍സിപ്പലിനെതിരെ അന്വേഷണം. സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍െറ ഇടപെടലിനെ തുടര്‍ന്നാണ് പി.ടി.സി പ്രിന്‍സിപ്പല്‍ പി. പ്രകാശിനെതിരെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അന്വേഷണം ആരംഭിച്ചത്.
അതേസമയം, പൊലീസ് ആസ്ഥാനത്തെ ഉന്നതരുടെ ഇഷ്ടക്കാരനായ പ്രിന്‍സിപ്പലിനെ രക്ഷിക്കാന്‍ ഐ.പി.എസ് ഉന്നതന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായാണ് വിവരം. വിഷയം ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് രഹസ്യാന്വേഷണവിഭാഗത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പി.ടി.സിയിലെ 200ല്‍പരം ജീവനക്കാര്‍ക്ക് (ട്രെയ്നികള്‍ ഉള്‍പ്പെടെ) ആഹാരം പാചകംചെയ്യാന്‍ മൂന്നു കുക്കുമാരാണുള്ളത്. ഇതില്‍ ഒരാള്‍ വനിതയാണ്. ഇവരെയാണ് വീട്ടുജോലിക്ക് നിയോഗിച്ചത്. ജില്ലയുടെ അതിര്‍ത്തിയില്‍ താമസിക്കുന്ന കുക്കിനോട് രാവിലെ 7.30ന് പേരൂര്‍ക്കടയിലെ തന്‍െറ വീട്ടിലത്തെി ജോലിചെയ്യാനായിരുന്നു പ്രിന്‍സിപ്പലിന്‍െറ നിര്‍ദേശം. വിസ്സമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയത്രെ. വിരട്ടല്‍ തുടര്‍ന്നതോടെ ഇവര്‍ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു.
എന്നാല്‍, അവധി വ്യാജമാണോയെന്നറിയാന്‍ കുക്കിന്‍െറ വീട്ടില്‍ പരിശോധന നടത്താന്‍ പ്രിന്‍സിപ്പല്‍ പൊലീസുകാരെ നിയോഗിച്ചു. വീട്ടിലത്തെിയ പൊലീസുകാര്‍ മോശമായാണ് ഇവരോട് പെരുമാറിയത്. ഇതോടെ ഇവര്‍ അയല്‍വാസി കൂടിയായ സി.പി.എം നേതാവ് ആനത്തലവട്ടത്തെ സമീപിക്കുകയായിരുന്നു. പി.ടി.സിയിലെ ദിവസവേതനക്കാരായ കുക്കുമാരെ ഐ.പി.എസുകാര്‍ വീട്ടുപണിക്ക് നിയോഗിക്കുകയാണെന്നും ജീവനക്കാര്‍ കൊടിയ പീഡനമാണ് നേരിടുന്നതെന്നും അവര്‍ ആനത്തലവട്ടത്തെ ധരിപ്പിച്ചു.
തുടര്‍ന്ന്, ഇദ്ദേഹം ബെഹ്റയെ ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ഉചിതമായ നടപടി കൈക്കൊള്ളാമെന്നും ഇരുകൂട്ടരെയും ചര്‍ച്ചക്ക് വിളിക്കാമെന്നും ബെഹ്റ ഉറപ്പുനല്‍കി. ഇതിനിടെ പൊലീസ് ആസ്ഥാനത്തെ ഉന്നതന്‍ പ്രിന്‍സിപ്പലിനെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. വിവരം ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രി സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
