Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗർഭിണിയായ ആന...

ഗർഭിണിയായ ആന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചെരിഞ്ഞ സംഭവത്തിൽ പൊലീസ്​ കേസെടുത്തു

text_fields
bookmark_border
ഗർഭിണിയായ ആന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചെരിഞ്ഞ സംഭവത്തിൽ പൊലീസ്​ കേസെടുത്തു
cancel
camera_alt?????????? ????????????? ??????? ??

പാലക്കാട്​: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച്​ വായിൽ മുറിവുണ്ടായതിനെത്തുടർന്ന് കാട്ടാന ചെരിഞ്ഞ സംഭവത്തിൽ പൊലീസ്​ കേസെടുത്തു. സ്​ഫോടക വസ്​തുകൈവശം വെക്കൽ, വന്യം ജീവികളെ വേട്ടയാടൽ എന്നീ നിയമപ്രകാരമാണ്​ വ്യാഴാഴ്​ച രാവിലെ മണ്ണാർക്കാട്​ പൊലീസ്​ കേസെടുത്തത്​. 

വനം വകുപ്പ്​ നേരത്തെതന്നെ കേസെടുത്ത്​ അന്വേഷണം നടത്തുന്നുണ്ട്​. കൃത്യത്തിന്​ പിന്നിൽ ആരാണെന്ന്​ ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ട്​ സാധ്യതകളാണ്​ വനംവകുപ്പ്​ കാണുന്നത്​. നേരത്തെയും സൈലൻറ്​ വാലിയുടെ ബഫർസോണിൽ കാട്ടാനകൾ കൊലപ്പെട്ടിരുന്നു. കൊമ്പുകൾ എടുക്കാനായിരുന്നു രണ്ട്​ ആനകളെ വേട്ടസംഘം കൊലപ്പെടുത്തിയത്​. ഇതേ​ാടൊപ്പം ഈ മേഖലയിലുള്ള പന്നിശല്യം കാരണം അവയെ ഓടിക്കാൻ സ്​ഫോടക വസ്​തു വെച്ചതാണെന്ന നിഗമനവുമുണ്ട്​. 

പൈനാപ്പിളി​​​​​െൻറയോ മറ്റോ ഉള്ളിൽവെച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച്​ വായിൽ മുറിവുണ്ടായതിനെത്തുടർന്ന്​ അവശനിലയിലായിരുന്ന കാട്ടാന മേയ്​ 27നാണ് അമ്പലപ്പാറ തെയ്യംകുണ്ടിൽ ചെരിഞ്ഞത്. 15 വയസ്സ്​ തോന്നിക്കുന്ന ആന ഒരുമാസം ഗർഭിണിയായിരുന്നെന്ന് പോസ്​റ്റുമോർട്ടത്തിൽ വ്യക്​തമായി. 

മേൽത്താടിയും കീഴ്ത്താടിയും തകർന്ന് ഒന്നും കഴിക്കാനാവാത്ത അവസ്​ഥയിലായിരുന്നു. മുറിവിന് ഒരാഴ്​ചത്തെ പഴക്കമാണ് കണക്കാക്കുന്നത്. മുറിവിന് ശമനമുണ്ടാകാൻ തുമ്പിക്കൈ വെള്ളത്തിൽ മുക്കി വെള്ളിയാർ പുഴയിൽ നിൽക്കുന്ന ആനയുടെ ചിത്രം പുറത്തുവന്നിരുന്നു.

തുടർന്ന്​ കരക്ക് കയറ്റി ചികിത്സ ലഭ്യമാക്കാൻ പാലക്കാട് ധോണിയിൽനിന്ന്​ രണ്ട് കുങ്കിയാനകളെ സ്​ഥലത്തെത്തിച്ചു. വെള്ളത്തിൽനിന്ന്​ കയറ്റാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് 27ന് വൈകീട്ട്​ നാലോടെ ആന ചെരിഞ്ഞത്. തുടർന്ന് കച്ചേരിപറമ്പിലെത്തിച്ച് വെറ്ററിനറി സർജൻ ഡേവിഡ് എബ്രഹാമി​​​​​െൻറ നേതൃത്വത്തിൽ പോസ്​റ്റ്​മോർട്ടം നടത്തി സംസ്കരിച്ചു. 

25ന് രാവിലെ തെയ്യംകുണ്ടിലെത്തി വെള്ളത്തിൽ നിലയുറപ്പിച്ചിരുന്ന ആനയെ കാട്ടിലേക്ക് തിരികെയയക്കാൻ അന്ന് വൈകീട്ട്​ പടക്കം പൊട്ടിച്ചും റബർ ബുള്ളറ്റ് ഉപയോഗിച്ചും ശ്രമം നടത്തിയിരുന്നെങ്കിലും അവശയായ കാട്ടാന വെള്ളത്തിൽ തന്നെ തുടരുകയായിരുന്നു.

രണ്ട് ദിവസത്തിലേറെ അവശനിലയിലായിട്ടും ചികിത്സ ലഭ്യമാക്കുന്നതിൽ വനംവകുപ്പും മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചതെന്ന്​ ആക്ഷേപമുണ്ട്. ആനയുടെ പോസ്​റ്റുമോർട്ടം റിപ്പോർട്ട്​ പുറത്തുവ​ന്നതോടെ, ഈ ക്രൂരകൃത്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ്​ വിവിധ ഭാഗങ്ങളിൽനിന്ന്​ ഉയർന്നത്​. കേന്ദ്ര വനം-പരിസ്​ഥിതി മന്ത്രി പ്രകാശ്​ ജാവേദ്​ക്കർ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന്​ ഉത്തരവാദികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഹ്യൂമൻ സൊസൈറ്റി ഇൻറർനാഷനൽ  50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്​. ഇവരുടെ ഇന്ത്യൻ ഘടകത്തി​​​​െൻറ ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. 76749 22044, india@hsi.org എന്നിവ വഴി വിവരം നൽകാം.

സ്ഫോടക വസ്തു കടിച്ച് വായ് തകർന്ന് ഗർഭിണിയായ കാട്ടാന മരിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി കെ. രാജു അറിയിച്ചിട്ടുണ്ട്​. തികച്ചും ദാരുണമായ സംഭവമാണുണ്ടായതെന്നും ആനയെ വേദനയിൽ നീറി മരിക്കാൻ വിട്ടവർ മാപ്പർഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, മലപ്പുറത്താണ്​ കൃത്യം നടന്നതെന്ന മട്ടിൽ വർഗീയ മുതലെടുപ്പിനും ദുഷ്​പ്രചാരണങ്ങൾക്കും ​സംഭവം കാരണമായി. മലപ്പുറം ജില്ല ഇത്തരം ക്രൂരകൃത്യങ്ങൾക്ക്​ പ്രസിദ്ധമാണെന്നായിരുന്നു മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധി പ്രതികരിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadElephant Deathpalakkad elephant death
News Summary - police took case about brutal killing of elephent
Next Story