Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ബ​രി​മ​ല​യി​ല്‍...

ശ​ബ​രി​മ​ല​യി​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറക്കണമെന്ന്​ പൊലീസ്

text_fields
bookmark_border
ശ​ബ​രി​മ​ല​യി​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറക്കണമെന്ന്​ പൊലീസ്
cancel
camera_alt

പ​തി​നെ​ട്ടാം​പ​ടി​ക്ക്​ താ​ഴെ ദ​ർ​ശ​ന​ത്തി​ന്​ കാ​ത്തു​നി​ൽ​ക്കു​ന്ന ഭ​ക്ത​ർ

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വെ​ര്‍ച്വ​ല്‍ ക്യൂ ​ബു​ക്കി​ങ് കു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പൊ​ലീ​സ്. നി​ല​വി​ലെ പ്ര​തി​ദി​ന വെ​ര്‍ച്വ​ല്‍ ക്യൂ ​ബു​ക്കി​ങ് 1,20,000മാ​ണ്. ഇ​ത് 80,000 ആ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​തേ ആ​വ​ശ്യം ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും പൊ​ലീ​സ് അ​വ​ത​രി​പ്പി​ക്കും.

വെ​ര്‍ച്വ​ല്‍ക്യൂ വ​ഴി ദ​ര്‍ശ​ന​ത്തി​ന് എ​ത്തു​ന്ന​തി​ന് പു​റ​മെ സ്‌​പോ​ട്ട് ബു​ക്കി​ങ് വ​ഴി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ള്‍ക്കാ​ർ എ​ത്തി​യ​തോ​ടെ സ​ന്നി​ധാ​ന​ത്തെ തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം മ​ര​ക്കൂ​ട്ട​ത്ത് തി​ര​ക്കി​ൽ​പെ​ട്ട് നി​ര​വ​ധി പേ​ര്‍ക്ക് പ​രി​ക്കേ​റ്റിരുന്നു. ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ട് ദേ​വ​സ്വം ക​മീ​ഷ​ണ​ര്‍ക്ക് ന​ല്‍കും. ശ​ബ​രി​മ​ല​ക്ക്​ ഉ​ള്‍ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന​തി​ല​ധി​കം പേ​ര്‍ എ​ത്തി​യ​താ​ണ് ക്ര​മാ​തീ​ത​മാ​യ തി​ര​ക്കി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് എ.​ഡി.​ജി.​പി​യും ശ​ബ​രി​മ​ല പൊ​ലീ​സ് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​റു​മാ​യ എം.​ആ​ര്‍. അ​ജി​ത്കു​മാ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala Newsvirtual queue
News Summary - Police to reduce virtual queue booking to control rush in Sabarimala
Next Story