Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നരബലിക്കേസില്‍ വീണ്ടും ഡമ്മി പരിശോധന നടത്താന്‍ പൊലീസ്
text_fieldsbookmark_border
കൊച്ചി: ഇലന്തൂരിൽ വീണ്ടും ഡമ്മി പരിശോധന നടത്താൻ പൊലീസ്. കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിനിടെയാണ് ഡമ്മി ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ പൊലീസ് പുനരാവിഷ്കരിച്ചത്. പ്രതികളെ കൊണ്ട് ഇത് വീണ്ടും നടത്താനൊരുങ്ങുകയാണ് പൊലീസ്.
കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. ലിസി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെയായിരിക്കും ഇന്നും പരിശോധനകൾ നടത്തുക. പൊലീസ് സാന്നിധ്യത്തിൽ തെളിവെടുപ്പിനിടെ പ്രതികളുമായി വീണ്ടും തെളിവെടുപ്പ് നടത്താനാണ് നിലവിലെ തീരുമാനം.
മൃതദേഹങ്ങളിലെ പരിക്കുകൾ സംബന്ധിച്ച് ഡോക്ടർമാർക്ക് സംശയങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും ഡമ്മി പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. ഉച്ചയോടെ പ്രതികളെ ഇലന്തൂരിൽ എത്തിച്ച് തെളിവെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

