Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി: പൊന്നാമറ്റം...

കൂടത്തായി: പൊന്നാമറ്റം വീട്ടില്‍ ഫോറന്‍സിക്, സാങ്കേതിക വിദഗ്ധസംഘത്തിന്‍റെ പരിശോധന

text_fields
bookmark_border
divya-v-gopinath
cancel
camera_alt?.??.?? ?????? ?????? ??. ?????.??.???? ???????? ???????????? ???? ???? ???????? ?????????????

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട്​ പൊന്നാമറ്റം വീട്ടില്‍ ഫോറന്‍സിക്, സാങ്കേതിക വിദഗ് ധ സംഘം പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ വടകര എസ്.പി ഓഫിസില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷം വൈകീട്ട് ആറുമണിയോടെയാണ് സംഘം കൂടത്തായിയിലെത്തിയത്.

ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി ഡയറക്ടര്‍ ഡോ. ദിവ്യ എസ്. ഗോപിനാഥി​​​​െൻറ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് വീട് പരിശോധിക്കാനെത്തിയത്. രണ്ട് മണിക്കൂറോളം സംഘം പരിശോധന നടത്തി. ശാസ്ത്രീയ, സാങ്കേതിക തെളിവുകള്‍ ഈ കൊലപാതക പരമ്പരകളില്‍ വളരെ നിർണായകമാണെന്നും സയനൈഡ് ആണ് മരണകാരണമെങ്കിലും ശാസ്ത്രീയ തെളിവുകളിലൂടെ തെളിയാക്കാന്‍ സാധിക്കുമെന്നും ഡോ. ദിവ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഫോറന്‍സിക് സയന്‍സ് ലാബ് ഡയറക്ടര്‍ ലതാ ദേവി, ജോയൻറ്​ ഡയറക്ടര്‍മാരായ ഷാജു, എ. ബാബു, അസിസ്​റ്റൻറ്​ ഡയറക്ടര്‍മാരായ സച്ചിദാനന്ദന്‍, ടി. അജീഷ്, വി.ആര്‍. സുനിത, ടെസ്​റ്റ്​ ഇന്‍സ്പെക്ടര്‍ ശശികുമാര്‍, ഫിംഗര്‍ പ്രിൻറ്​ ഡയറക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

കുറ്റകൃത്യം നടന്ന പൊന്നാമറ്റം വീടി​​​​െൻറ ഉള്‍ഭാഗവും മുകള്‍നിലയിലുമെല്ലാം സംഘം പരിശോധിച്ചു. സംശയകരമായി ലഭിച്ച വസ്തുക്കളുടെ സാമ്പിളുകള്‍ സംഘം ശേഖരിച്ചിട്ടുണ്ട്​. കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്നാമതായി നടന്ന റോയിയുടെ മരണത്തില്‍ മാത്രമേ ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ സംഘത്തി​​​​െൻറ കൈവശം ഇപ്പോഴുള്ളൂ. റോയിയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ അന്ന് പോസ്​റ്റ്​മോര്‍ട്ടം നടത്തിയിരുന്നു.

അതില്‍ റോയി സയനൈഡ് ഉള്ളില്‍ചെന്നാണ് മരിച്ചതെന്ന് തെളിഞ്ഞിരുന്നു. മറ്റു അഞ്ച്​ മരണങ്ങളുമായി ബന്ധപ്പെട്ട് സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഉന്നതല ഫോറന്‍സിക് സംഘം പൊന്നാമറ്റം വീട്ടിലെത്തിയത്. മഞ്ചാടിയില്‍ മാത്യു, ഷാജു സ്‌കറിയ എന്നിവരുടെ വീടുകളിലും അടുത്തദിവസങ്ങളില്‍ സംഘം പരിശോധന നടത്തുമെന്നാണ് അറിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskoodathai deathskoodathai murdersponnamattam house
News Summary - police team checking ponnamattam house -kerala news
Next Story