Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.കെ. നവാസിനെതിരായ...

പി.കെ. നവാസിനെതിരായ പരാതിയിൽ ഹരിത നേതാക്കളുടെ മൊഴിയെടുത്തു

text_fields
bookmark_border
haritha-msf
cancel

കോഴിക്കോട്: സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനെതിരായ പരാതിയിൽ എം.എസ്.എഫ് വിദ്യാർഥിനി വിഭാഗമായ ഹരിതയുടെ രണ്ട് സംസ്ഥാന ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി. ചെമ്മങ്ങാട് ഇൻസ്പെക്ടർ അനിത കുമാരിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. പരാതി നൽകിയ മറ്റ് എട്ട് ഭാരവാഹികളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ മൊഴിയും വൈകാതെ രേഖപ്പെടുത്തും.

എം.എസ്.എഫ് ദേശീയ വൈസ്​ പ്രസിഡന്‍റ്​ അഡ്വ. ഫാത്തിമ തഹ്​ലിയുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. ഹരിത നേതാക്കളുടെ പരാതി നേരിട്ട് കേൾക്കാൻ മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വിളിച്ച യോഗത്തിൽ ഫാത്തിമ തഹ്​ലിയയും പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തിൽ സാക്ഷിയെന്ന നിലയിലാണ് ഫാത്തിമയുടെ മൊഴി രേഖപ്പെടുത്തിയത്. എട്ടു പേരുടെ മൊഴി കൂടിയെടുത്ത ശേഷം മറ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.

പി.കെ. നവാസ് അടക്കമുള്ള നേതാക്കൾക്കെതിരെ സംസ്ഥാന വനിത കമീഷന് ഹരിത സംസ്ഥാന ഭാരവാഹികൾ നൽകിയ പരാതിയിൽ വെള്ളയിൽ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എം.എസ്.എഫ് പ്രസിഡന്‍റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡൻറ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ വഹാബ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരിത നേതാക്കൾ ലീഗ് നേതൃത്വത്തിന് പരാതി നൽകിയത്. എന്നാൽ, ലീഗ് നേതൃത്വത്തിന്‍റെ ഭാഗത്തു നിന്ന് നടപടി വൈകിയ സാഹചര്യത്തിലാണ് ഹരിത നേതാക്കൾ സംസ്ഥാന വനിതാ കമീഷനെ സമീപിച്ചത്.

ജൂ​ൺ 22ന് ​എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന ഓ​ഫി​സാ​യ കോ​ഴി​ക്കോ​ട്ടെ ഹ​ബീ​ബ് സെന്‍റ​റി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നി​രു​ന്നു. യോ​ഗ​ത്തി​ൽ സം​ഘ​ട​ന സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ ഹ​രി​ത​യു​ടെ അ​ഭി​പ്രാ​യ​മാ​വ​ശ്യ​പ്പെ​ട്ട്​ സം​സാ​രി​ക്ക​വേ, ന​വാ​സ് അ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത് 'വേ​ശ്യ​ക്കും വേ​ശ്യ​യു​ടേ​താ​യ ന്യാ​യീ​ക​ര​ണ​മു​ണ്ടാ​കും' എ​ന്നാ​ണ്. ലൈം​ഗി​കചു​വ​യോ​ടെ ചി​ത്രീ​ക​രി​ക്കു​ക​യും ദു​രാ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മാ​ന​സി​ക​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും വ്യ​ക്തി​പ​ര​മാ​യും ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​ണെ​ന്ന്​ 'ഹ​രി​ത' ഭാ​ര​വാ​ഹി​ക​ൾ ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

എം.​എ​സ്.​എ​ഫ് മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.എ വ​ഹാ​ബ് ഫോ​ൺ മു​ഖേ​ന​യും മ​റ്റും അ​സ​ഭ്യ​വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ധി​ക്ഷേ​പി​ച്ച​ത്. ഹ​രി​ത​യു​ടെ നേ​താ​ക്ക​ൾ പ്ര​സ​വി​ക്കാ​ത്ത ഒ​രു ത​രം ഫെ​മി​നി​സ്​​റ്റു​ക​ളാ​ണെ​ന്നും പ്ര​ചാ​ര​ണം ന​ട​ത്തി പൊ​തു​മ​ധ്യ​ത്തി​ൽ അ​പ​മാ​നി​ച്ചു.

പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ര​വാ​ഹി​ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും സ്വ​ഭാ​വ​ദൂ​ഷ്യ​മു​ള്ള​വ​രും അ​പ​മാ​നി​ത​രു​മാ​ക്കു​ന്ന ന​വാ​സി​നും വ​ഹാ​ബി​നു​മെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച് പെ​ൺ​കു​ട്ടി​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ സം​ര​ക്ഷി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ്​ പ​രാ​തി​യി​ൽ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്ന​ത്.

ജില്ലാ കമ്മിറ്റി യോഗത്തിൽ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്‍റ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു.

Show Full Article
TAGS:Haritha PK Navas msf muslim league 
News Summary - Police take statement of the Haritha leaders in the complaint against PK Navas
Next Story