Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എൽ.എമാരുടെ...

എം.എൽ.എമാരുടെ മൊഴിയെടുത്ത സംഭവത്തിൽ സ്​പീക്കർ റിപ്പോർട്ട്​ തേടി

text_fields
bookmark_border
എം.എൽ.എമാരുടെ മൊഴിയെടുത്ത സംഭവത്തിൽ സ്​പീക്കർ റിപ്പോർട്ട്​ തേടി
cancel

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്​ അന്വേഷണ സംഘം എം.എൽ.എമാരുടെ  മൊഴിയെടുത്ത സംഭവത്തിൽ അതൃപ്​തിയറിയിച്ച്​ സ്​പീക്കറുടെ ഒാഫീസ്​. ആലുവ എം.എൽ.എ അൻവർ സാദത്തി​​​​​െൻറ മൊഴിയെടുത്തത്​ തിരുവനന്തപുരത്തെ എം.എൽ.എ ഹോസ്​റ്റലിൽ വെച്ചാണ്​. എന്നാൽ എം.എൽ.എ യുടെ മൊഴിയെടുക്കുന്നതിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നാണ്​​ സ്​പീക്കറുടെ ഒാഫീസ്പറയുന്നത്​. സംഭവത്തിൽ 
ചീഫ്​ മാർഷലിനോട്​ സ്​പീക്കർ റിപ്പോർട്ട്​ തേടി. 

അൻവർ സാദത്ത്​ എം.എൽ.എയുടെ മൊഴിയെടുത്ത ശേഷം മാധ്യമങ്ങളിലൂടെയാണ്​ സ്​പീക്കറുടെ ഒാഫീസ്​ ഇക്കാര്യം അറിഞ്ഞത്​. എം.എൽ.എമാരുടെ മൊഴിയെടുക്കാൻ നിയമസഭാ സെക്രട്ടറിയേറ്റി​​െൻറ മുൻകൂർ അനുമതി വേണം. എന്നാൽ ഇത്തരം നടപടി ക്രമങ്ങൾ പാലിക്കാതെയാണ്​ പ്രത്യേക അന്വേഷണ സംഘം അൻവർ സാദത്തി​​െൻറ മൊഴിയെടുത്തത്​.  
നിയമസഭാ സെക്രട്ടറിയേറ്റി​​െൻറ അനുമതിയില്ലാതെ തന്നെ പൊലീസ്​ എം.എൽ.എയും നടനുമായ മുകേഷി​​​​െൻറ മൊഴിയും രേഖപ്പെടുത്തിരുന്നു. 

നടപടി ക്രമങ്ങൾ പാലിച്ച ശേഷം മാത്രമേ പി.ടി തോമസ്​ എം.എൽ.എയുടെ മൊഴിയെടുക്കാവൂയെന്ന്​ സ്​പീക്കർ അറിയിച്ചു. 

രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ പ​െങ്കടുക്കാൻ​ എം.എൽ.എമാർ തിരുവനന്തപുരത്തായതിനാൽ പൊലീസ്​ അവിടെ എത്തിയാണ്​ മൊഴിയെടുത്തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAkerala newsSpeakerActor Mukeshsreeramakrishnanmalayalam news
News Summary - police take MLA 's statement with our speaker's consent
Next Story