Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപള്ളികളിൽ നമസ്കാരം:...

പള്ളികളിൽ നമസ്കാരം: നിരവധി പേർക്കെതിരെ കേസ്​

text_fields
bookmark_border
പള്ളികളിൽ നമസ്കാരം: നിരവധി പേർക്കെതിരെ കേസ്​
cancel

കോഴിക്കോട്​: ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നിയമം ലംഘിച്ച് ജുമുഅ നമസ്കാരം നടത്തിയ സംഭവത്തില്‍ സംസ്​ഥാനത്ത്​ വിവിധ ഭാഗങ്ങളിലായി നിരവധി പേർക്കെതിരെ ​കേസ്​. പള്ളി കമ്മിറ്റി സെക്രട്ടറിയും ഇമാമും ഉള്‍പ്പെട ആറുപേര്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തു. പുതിയാപ്പ് മാക്കൂല്‍ പീടികയില്‍ മസ്ജിദ്നൂര്‍ പള്ളി സെക്രട്ടറി കുഞ്ഞബ്​ദുല്ല മാസ്​റ്റര്‍ ഉള്‍പ്പടെ ആറുപേര്‍ക്കെതിരെയാണ് കേസെടുത്തത്.

നിരോധനാജ്ഞ ലംഘിച്ച് നമസ്കാരത്തിനായി പള്ളിയില്‍ ഒത്തുചേര്‍ന്ന ഏഴുപേരെ മലപ്പുറം പോത്തുകല്‍ പൊലീസ് കേസെടുത്ത്​ അറസ്​റ്റ്​ ചെയ്​തു. വെള്ളിയാഴ്ച ഉച്ചക്ക് കോലോംപാടം മസ്ജിദില്‍ നമസ്കാരത്തിനെത്തിയവരെയാണ് അറസ്​റ്റ്​ ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

കമ്പളക്കല്ല് ടൗൺ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്കെതിരെ മലപ്പുറം വഴിക്കടവ് പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച കൂട്ടപ്രാർഥന നടത്തിയ ഖതീബ് ഉൾപ്പെടെ ആറുപേർക്കെതിരെയാണ് കേസ്​. ഇവരെ അറസ്​റ്റ്​ ചെയ്ത് ജാമ്യത്തിൽ വിട്ടു.

കൂത്തുപറമ്പ് പൂക്കോടിനടുത്ത പാറാലിൽ പൊലീസി​​െൻറ വിലക്ക് ലംഘിച്ച് പള്ളിയിൽ നമസ്​കാരത്തിനെത്തിയവർക്കെതിരെ കേസെടുത്തു. ഖത്തീബ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ്​ പൊലീസ് കേസെടുത്തത്. ഒരു സംഘം പള്ളിയിൽക്കയറി നമസ്​കരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മെരുവമ്പായി മഖാം മസ്ജിദ് ഭാരവാഹികൾക്കെതിരെയും കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmasjidjumua
News Summary - police take action against people who did prayer in masjid
Next Story