കണ്ണൂരിലേക്ക് കാൽനട; അന്തർ സംസ്ഥാന തൊഴിലാളികളെ പൊലീസ് തടഞ്ഞു
text_fieldsതലശ്ശേരി: നാട്ടിലേക്ക് മടങ്ങാൻ ചൊക്ലിയിൽ നിന്ന് കാൽനടയായി കണ്ണൂരിലേക്ക് പുറപ്പെട്ട അന്തർസംസ്ഥാന തൊഴിലാളികളെ തലശ്ശേരിയിൽ പൊലീസ് പിടികൂടി. കവിയൂരിൽനിന്ന് പുറപ്പെട്ട മുപ്പതംഗ സംഘത്തെയാണ് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപത്ത് തലശ്ശേരി ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞത്. കണ്ണൂർ റെയിൽേവ സ്റ്റേഷനിലേക്ക് പോകാനായി ഇറങ്ങിത്തിരിച്ചതായിരുന്നു സംഘം.
ഇ.കെ.കെ കൺസ്ട്രക്ഷൻ കമ്പനിയുടെ ജോലിക്കായി ബിഹാർ സ്വദേശിയാണ് വിവിധ സംസ്ഥാനങ്ങളിലുള്ള ഇവരെ കേരളത്തിൽ ജോലിക്കെത്തിച്ചത്. കവിയൂരിലെ ഒരു വീട്ടിൽ താമസിക്കുന്ന തങ്ങൾക്ക് കുറച്ചുദിവസങ്ങളായി ഭക്ഷണം കിട്ടുന്നില്ലെന്നും ൈകയിൽ പണമില്ലെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. കണ്ണൂരിൽനിന്ന് നാട്ടിലേക്ക് ട്രെയിനുണ്ടെന്ന് ആരോ പറഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് സംഘം വസ്ത്രങ്ങളടങ്ങിയ ബാഗുകളുമായി പുറപ്പെട്ടത്.
സംഘത്തിന് ഭക്ഷണവും വെള്ളവും ഏർപ്പാടാക്കി ഇവരെ താമസസ്ഥലത്തേക്കു തിരിച്ചയക്കുകയായിരുന്നു. നാട്ടിലേക്ക് ട്രെയിൻ ഉള്ളേപ്പാൾ വിവരമറിയിക്കാമെന്നും പൊലീസ് സംഘത്തെ അറിയിച്ചു. തൊഴിലാളികൾക്ക് താമസസ്ഥലത്ത് കൃത്യമായി ഭക്ഷണം എത്തിച്ചുനൽകാറുണ്ടെന്നും ഇ.കെ.കെ കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധി എസ്. ഷാജി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
