പൊലീസ് സ്റ്റേഷനിലെ അനുഭവം: പ്രതികരണം തേടി മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് വിളിക്കും
text_fieldsതിരുവനന്തപുരം: പരാതി നൽകാനെത്തിയ ആൾക്ക് പൊലീസ് സ്റ്റേഷനിൽ ലഭിച്ച അനുഭവം എന്ത ാണെന്നും പരാതിയിന്മേൽ സ്വീകരിച്ച നടപടിയിൽ തൃപ്തനാണോയെന്നും ഉന്നത ഉദ്യോഗസ്ഥരെ ന േരിട്ട് അറിയിക്കാൻ അവസരം ഒരുങ്ങുന്നു. ഇനിമുതൽ എല്ലാ ജില്ല പൊലീസ് മേധാവിമാരും തെ ൻറ അധികാരപരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയ 10 പേരെ ദിവസവും വൈകീട്ട് നേരിട്ട് ഫോണിൽ വിളിച്ച് ഈ വിവരങ്ങൾ അന്വേഷിക്കും.
റേഞ്ച് ഡി.ഐ.ജിമാരും മേഖല ഐ.ജിമാരും തങ്ങളുടെ അധികാര പരിധിയിൽ നിന്ന് 10 പരാതിക്കാരെ തെരഞ്ഞെടുത്ത് ഫോണിൽ സംസാരിക്കും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും സംസ്ഥാന പൊലീസ് മേധാവിയും കേരളത്തിലെ വിവിധ ജില്ലകളിലുള്ള 10 പരാതിക്കാരെ ദിവസവും വൈകീട്ട് ഫോണിൽ വിളിച്ച് അവർക്ക് പറയാനുള്ളത് കേൾക്കും.
ഇതിനായി പരാതിക്കാർ പരാതിയോടൊപ്പം ഫോൺ നമ്പർ കൂടി നൽകിയാൽ മതിയാകും. പൊലീസ് സ്റ്റേഷനുകൾ സർവിസ് ഡെലിവറി സെൻററുകളായി പ്രഖ്യാപിക്കുന്ന മുറക്ക് ഈ സംവിധാനം നിലവിൽവരും. രജിസ്റ്റർ ചെയ്യുന്ന കേസുകൾ കൂടാതെ, വിവിധ തരത്തിലുള്ള ആയിരക്കണക്കിന് പരാതികളാണ് ദിവസവും പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്വർക്ക് സിസ്റ്റത്തിൽ ചെയ്യുന്നതുപോലെ ഇത്തരം പരാതികളും ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. അതോടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതികൾ രജിസ്റ്റർ ചെയ്താലുടൻതന്നെ അതിെൻറ വിശദ വിവരങ്ങൾ ഓൺലൈനായി ലഭിക്കും.
ഈ സാഹചര്യത്തിലാണ് പരാതിക്കാരന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചും പരാതിയിൽ സ്വീകരിച്ച നടപടിയെക്കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ടുതന്നെ ഫോണിൽ അന്വേഷിക്കാൻ തീരുമാനിച്ചതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരാതിക്കാരുടെ പ്രതികരണം വിലയിരുത്തി പൊലീസ് സ്റ്റേഷെൻറ പ്രവർത്തനത്തിലും പരാതികൾ കൈപ്പറ്റിയശേഷം സ്വീകരിക്കേണ്ട നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റം വരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
