Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൾസർ സുനിയുമായി പൊലീസ്​ കൊച്ചിയിൽ തെളിവെടുപ്പ്​ നടത്തി

text_fields
bookmark_border
പൾസർ സുനിയുമായി പൊലീസ്​ കൊച്ചിയിൽ തെളിവെടുപ്പ്​ നടത്തി
cancel

കൊച്ചി: നടിയെ തട്ടി​കൊണ്ട്​ പോയ കേസിലെ പ്രതി പൾസർ സുനിയുമായി പൊലീസ്​ കൊച്ചി നഗരത്തിൽ തെളിവെടുപ്പ്​ നടത്തി. ​ നടിയുമായി പൾസർ സുനിയും സംഘവും കറങ്ങിയ സ്ഥലങ്ങളിലെത്തി വെള്ളിയാഴ്​ച പുലർച്ചെയാണ്​ പൊലീസ്​ തെളിവെടുപ്പ്​ നടത്തിയത്​. നഗരത്തിലെ കാക്കനാട്​, വെണ്ണല, ഗോൾഡ്​ സൂക്ക്​, എന്നിവടങ്ങളിലായിരുന്നു തെളിവെടുപ്പ്​​.

നടിയെ ആക്രമിക്കുന്ന  ദൃശങ്ങൾ പകർത്തി എന്ന്​ സംശയിക്കുന്ന മൊബൈൽ ഫോൺ ഗോൾഡ്​ സൂക്കിനടുത്തുള്ള ഒാടയിൽ ഉപക്ഷേിച്ചുവെന്നാണ്​ പൾസർ സുനിയുടെ മൊഴി. ഇതി​​െൻറ അടിസ്ഥാനത്തിൽ ഒാടയിൽ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ്​ സൂചന.

അതേ സമയം നടിയെ തട്ടികൊണ്ട്​ പോയത്​ ആരുടെയും നിർദ്ദേശപ്രകാരമല്ലെന്ന്​ സുനി പൊലീസിന്​ മൊഴി നൽകിയതായാണ്​ റിപ്പോർട്ട്​.  ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണംതട്ടലായിരുന്നു ലക്ഷ്യമെന്നും ഒരുമാസമായി ഇതിനുള്ള ആസൂത്രണത്തിലായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി വ്യക്തമാക്കിയതെന്നാണ് പൊലീസ്ല്‍ നൽകുന്ന വിവരം.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - police start investigation with pulsar suni
Next Story