Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അശ്ലീല ഫോൺ സംഭാഷണ വിവാദം: പൊലീസ് അന്വേഷണം ആരംഭിച്ചു
text_fieldsbookmark_border
കോട്ടയം: എ.കെ. ശശീന്ദ്രെൻറ മന്ത്രിസ്ഥാനം തെറിപ്പിച്ച അശ്ലീല ഫോൺ സംഭാഷണം വിവാദമാകുകയും പിന്നിൽ ഗൂഢാലോചനയുെണ്ടന്ന ആരോപണം വിവിധതലങ്ങളിൽനിന്ന് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും സൈബർ പൊലീസും ഹൈടെക് സെല്ലും സംയുക്ത അന്വേഷണം ആരംഭിച്ചു. െ
ചാവ്വാഴ്ച വൈകുന്നേരം രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം ലഭിച്ച പ്രാഥമിക സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമായി മുേന്നാട്ട് കൊണ്ടുപോകാനും തീരുമാനിച്ചു. വാർത്ത പുറത്തുവിട്ട ചാനലിനെയും സ്ഥാപനത്തിലെ ചിലജീവനക്കാരെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. അന്വേഷണത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്താൻ ഉദ്യോഗസ്ഥർ തയാറല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
