Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടിൽ ടൈൽസ്​ പണി;...

വീട്ടിൽ ടൈൽസ്​ പണി; ഡെപ്യൂട്ടി കമാൻഡൻറിനെതിരെയും പരാതി 

text_fields
bookmark_border
വീട്ടിൽ ടൈൽസ്​ പണി; ഡെപ്യൂട്ടി കമാൻഡൻറിനെതിരെയും പരാതി 
cancel

തിരുവനന്തപുരം: ക്യാമ്പ്  ഫോളോവർമാരായി നിയോഗിക്കപ്പെട്ടവരെ കൊണ്ട് വീട്ടുജോലി ചെയ്യിച്ചെന്നാരോപിച്ച് ആംഡ് പൊലീസ് ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡൻറ് പി.വി. രാജുവിനെതിരെയും ഡി.ജി.പിക്ക് പരാതി. ക്യാമ്പ് ഫോളോവർമാരിലെ ദിവസക്കൂലിക്കാരായ രണ്ട് പൊലീസുകാരാണ് പരാതി നൽകിയത്.

രാജുവി​​െൻറ കുടപ്പനക്കുന്നിലെ വീട്ടിൽ ടൈൽസ് പാകാൻ നാലുപേരെ നിയോഗിച്ചെന്നാണ് ആരോപണം. പണി ചെയ്യുന്നതി​​െൻറ ദൃശ്യങ്ങളും പരാതിക്കൊപ്പമുണ്ട്. രണ്ട് ദിവസം മുമ്പാണ് സംഭവം. ഉച്ചക്ക് മൂന്നു വരെ ജോലി ചെയ്തെന്നും ദാസ്യപ്പണി വിവാദം പുറത്തുവന്നതോടെ തങ്ങളെ പറഞ്ഞുവിടുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. എന്നാൽ, ജീവനക്കാരെ വീട്ടിൽ ജോലിക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് രാജുവി​​െൻറ വിശദീകരണം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPolice officerPolice Slavery
News Summary - Police Slavery: More Police Officers Against seniors-Kerala News
Next Story