Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദാസ്യപ്പണി:...

ദാസ്യപ്പണി: വിവാദത്തിൽനിന്ന്​ തലയൂരാൻ പൊലീസ്​ നീക്കം

text_fields
bookmark_border
SFI -police clash
cancel

കോട്ടയം: സേനക്ക്​ നാണക്കേടുണ്ടാക്കിയ ദാസ്യപ്പണി വിവാദത്തിൽനിന്ന്​ തലയൂരാൻ പൊലീസ്​ ഉന്നതതലത്തിൽ നീക്കം. ക്യാമ്പ്​ ഫോളോവേഴ്​സി​​െൻറ എണ്ണം വെട്ടിക്കുറച്ചും അദർ ഡ്യൂട്ടിക്കാരെ ഭാഗികമായി തിരിച്ചുവിളിച്ചും മാധ്യമങ്ങളെ പഴിചാരിയും വിവാദത്തിൽനിന്ന്​​ രക്ഷപ്പെടാനാണ്​ ശ്രമം.

ദാസ്യപ്പണിയുമായി ബന്ധപ്പെട്ട്​ പുറത്തുവരുന്ന വ്യാജ വാർത്തകൾ പൊലീസ്​ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നതിനാൽ മാധ്യമങ്ങൾ ഇതിൽനിന്ന്​ പിന്മാറണമെന്നാണ്​ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ അഭ്യർഥന. മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥർ   മുഖ്യമന്ത്രിയെ കണ്ടശേഷമായിരുന്നു ഡി.ജി.പിയുടെ നീക്കം. സമീപകാലത്ത്​ ഉയർന്ന ഗുരുതര ആരോപണങ്ങൾ പൊതുസമൂഹത്തിൽ​ അവമതിപ്പുണ്ടാക്കിയതിനു പുറ​െമ, മുഖ്യമന്ത്രിയടക്കം പരസ്യമായി അതൃപ്​തി പ്രകടിപ്പിച്ചതും സേനക്ക്​ തിരിച്ചടിയായിരുന്നു. ആഭ്യന്തര വകുപ്പ്​ തുടർച്ചയായി പ്രതിക്കൂട്ടിലാവുന്നത്​ സർക്കാറിനെയും അസ്വസ്​ഥമാക്കി. ഇതേ തുടർന്നായിരുന്നു മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാനുള്ള തന്ത്രം.

അതിനിടെ അദർ ഡ്യൂട്ടിയിലുള്ളവരെ തിരിച്ചയക്കണമെന്ന ഡി.ജി.പിയുടെ നിർദേശം ഉന്നത ഉദ്യോഗസ്​ഥർ വ്യാഴാഴ്​ചയും തള്ളി. ഇവരെ വിവിധ വുകപ്പുകളിലേക്ക്​ മാറ്റി പുതിയ വർക്കിങ്​ അറേഞ്ച്​മ​െൻറും സേനയിൽ നടക്കുന്നു​. ത​ങ്ങളുടെ സുരക്ഷ ഉദ്യോഗസ്​ഥരെ തിരിച്ചയക്കാൻ ഒരു രാഷ്​ട്രീയ നേതാവും തയാറായിട്ടില്ല. ഇവരെ നിലനിർത്തണമെന്ന്​ ആവശ്യപ്പെട്ട്​ പലരും ഡി.ജി.പിക്ക്​ അപേക്ഷ നൽകുകയും ചെയ്​തു. ഒരു കാരണവശാലും സുരക്ഷ ഉദ്യോഗസ്​ഥരെ മടക്കില്ലെന്ന ഉറച്ച നിലപാടിലാണ്​ ​െഎ.പി.എസ്​-​െഎ.എ.എസ്​ ഉദ്യോഗസ്​ഥർ. ഇക്കാര്യം ഡി.ജി.പിയെ അവർ അറിയിച്ചും കഴിഞ്ഞു. ഡി.ജി.പിയുടെ ചുവടുമാറ്റവും ഇതിന്​ ശേഷമ​ാണ്​. െഎ.എ.എസുകാരുടെ സുരക്ഷ ഉദ്യോഗ​സ്​ഥരെയും തിരികെ അയക്കാൻ നിർദേശം വന്നതോടെ ​െഎ.എ.എസ്​-​െഎ.പി.എസ്​ ഉദ്യോഗസഥർ ഒന്നിച്ചാണ്​ ബദൽ തന്ത്രങ്ങൾ മെനയുന്നത്​. സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നതും ഇൗ നീക്കങ്ങളാണ്​.

സുരക്ഷ വിഷയങ്ങളുമായി ബന്ധ​െപ്പട്ട മുഴുവൻ വിവാദങ്ങളും ചർച്ചചെയ്യാൻ തിങ്കളാഴ്​ച ചേരുന്ന യോഗത്തി​​െൻറ അജണ്ടയിൽ ഇക്കാര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്​.​

എന്നാൽ, അദർ ഡ്യൂട്ടിയുടെ മറവിൽ പണിയൊന്നും എടുക്കാതെ കഴിയുന്ന മുഴുവൻ പൊലീസുകാരെയും തിരികെ വിളിക്കണമെന്ന നിലാപടിലാണ്​ എ.ഡി.ജി.പി ടോമിൻ തച്ചങ്കരി. ഇതുസംബന്ധിച്ച ത​​െൻറ റിപ്പോർട്ട്​ പരിശാധിക്കണമെന്നും അദ്ദേഹം ഉന്നത ഉദ്യോഗസഥരോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇൻറലിജൻസ്​ മേധാവിയായിരുന്ന മുഹമ്മദ്​ യാസീ​​െൻറ റിപ്പോർട്ടും ​െപാലീസ്​ ആസ്​ഥാനത്തുണ്ട്​.

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKerala Police. Police Slavery
News Summary - Police Slavery Analysis-Kerala news
Next Story