Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ഡി.ജി.പിയുടെ മകളുടെ...

എ.ഡി.ജി.പിയുടെ മകളുടെ മര്‍ദനം: നിയമപോരാട്ടം തുടരുമെന്ന് പൊലീസ്​ ഡ്രൈവർ

text_fields
bookmark_border
എ.ഡി.ജി.പിയുടെ മകളുടെ മര്‍ദനം: നിയമപോരാട്ടം തുടരുമെന്ന് പൊലീസ്​ ഡ്രൈവർ
cancel

തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ്കുമാറി‍ന്‍റെ മകളുടെ മര്‍ദനമേറ്റ പൊലീസ്​ ഡ്രൈവർ ഗവാസ്കർ നിയമപോരാട്ടം തുടരുമെന്ന്​ വ്യക്​തമാക്കി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗവാസ്കർ ആശുപത്രി വിട്ടു. ആശ​ുപത്രിയിൽനിന്ന്​ പുറത്തിറങ്ങിയശേഷം മാധ്യമപ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീതി കിട്ടും വരെ നിയമപോരാട്ടം തുടരുകതന്നെ ചെയ്യും. 

പരാതി നൽകിയതിനെ തുടർന്ന്​ തുടക്കത്തിൽ വലിയ സമ്മർദമുണ്ടായി. എന്നാൽ ഇപ്പോൾ അതിൽമാറ്റം വന്നിട്ടുണ്ട്​​. അന്വേഷണത്തിൽ തനിക്ക്​ നീതികിട്ടുമെന്നാണ്​ പ്രതീക്ഷയെന്നും ​െപാലീസ്​ ഡ്രൈവർ പറഞ്ഞു. ഒമ്പത്​ ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഗവാസ്കർ മെഡിക്കൽ കോളജ്​ ആശുപത്രി വിട്ടത്. എ.ഡി.ജി.പിയുടെ മകൾ മർദി​െച്ചന്ന ഗവാസ്​കറുടെ പരാതിയാണ്​ പൊലീസിലെ ദാസ്യപ്പണി വിവാദത്തിന്​ തുടക്കമിട്ടത്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSudesh kumarPolice Slavery
News Summary - Police Slavery: ADGP sudesh kumar -kerala News
Next Story