എ.ഡി.ജി.പിയുെട മകളുടെ പരാതി വ്യാജമെന്ന് തെളിയുന്നു
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിെൻറ മകൾ പൊലീസ് ഡ്രൈവർക്കെതിരെ നൽകിയത് വ്യാജപരാതിയെന്ന് തെളിയുന്നു. ഇതോടെ ഇവർക്കെതിരെ അന്വേഷണസംഘം മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തേക്കും. ഇതുമുന്നിൽകണ്ട് അവർ ഹൈകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടാനുള്ള ശ്രമം ആരംഭിച്ചു. എ.ഡി.ജി.പിയും കുടുംബാംഗങ്ങളും കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ചയും നടത്തി.
പൊലീസ് ഡ്രൈവർ ഗവാസ്കെറ മർദിച്ച കേസിൽ ആരോപണവിധേയയായ എ.ഡി.ജി.പിയുടെ മകൾ തനിക്ക് പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടി ചികിത്സ തേടിയതിെൻറ ആശുപത്രിരേഖയും വനിതാ സി.െഎക്ക് മുമ്പാകെ നൽകിയ മൊഴിയും രണ്ടുതരത്തിലാണ്. ഗവാസ്കർ മോശമായി പെരുമാറിയെന്നും ഔദ്യോഗികവാഹനം തെൻറ കാലിലൂടെ കയറ്റിയിറക്കിയതുമൂലം പരിക്കേറ്റെന്നുമായിരുന്നു സി.െഎ മുമ്പാകെ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്.
എന്നാൽ, പരിേക്കറ്റത് ഒാട്ടോ ഇടിച്ചത് മൂലമാണെന്നാണ് ആശുപത്രിരേഖ വ്യക്തമാക്കുന്നത്. ഇത് സ്ഥിരീകരിച്ചും പരിക്ക് ഗുരുതരമല്ലെന്നും കാണിച്ച് ചികിത്സിച്ച ഡോക്ടറും ക്രൈംബ്രാഞ്ചിന് മൊഴി നൽകി. പെൺകുട്ടി പറഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് കേസ്ഷീറ്റിൽ ഒാേട്ടാ ഇടിച്ചുള്ള പരിക്ക് എന്ന് എഴുതിയത്. എന്നാൽ, കാര്യമായ പരിക്കൊന്നും കണ്ടില്ല. എക്സ്റേ എടുക്കാൻ നിർേദശിച്ചെങ്കിലും അതിന് തയാറാകാതെ പെൺകുട്ടി മരുന്നും വാങ്ങി പോയതായാണ് ഡോക്ടർ ഉൾപ്പെടെ ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഇൗ വൈരുധ്യമാണ് മകൾ നൽകിയ പരാതി വ്യാജമാണെന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ ഗവാസ്കറുടെയും എ.ഡി.ജി.പിയുടെയും പരാതികളിൽ ഇപ്പോൾ അന്വേഷണം നടത്തുന്ന എസ്.പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം എ.ഡി.ജി.പിയുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. അതിനായി അന്വേഷണസംഘം ഇവരുടെ സമയം ചോദിച്ചിട്ടുണ്ട്. നേരേത്തതന്നെ ക്രൈംബ്രാഞ്ച് ഇതിനുള്ള ശ്രമം നടത്തിയെങ്കിലും എ.ഡി.ജി.പിയും കുടുംബാംഗങ്ങളും സമയം അനുവദിച്ചിരുന്നില്ലെത്ര.
വ്യാജപരാതിയാണ് സമർപ്പിച്ചിട്ടുള്ളതെങ്കിൽ കേസെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരേത്ത വ്യക്തമാക്കിയിരുന്നു. അതിനിടെ അലക്ഷ്യമായി വാഹനമോടിച്ചുണ്ടായ അപകടമാണ് ഗവാസ്കറിന് പരിക്കുണ്ടാക്കിയതെന്ന് പരാതിപ്പെട്ട എ.ഡി.ജി.പി സുദേഷ്കുമാർ, തെൻറ വളർത്തുനായയെ ആരോ കല്ലെറിഞ്ഞെന്ന പുതിയ പരാതിയും നൽകി. പുതിയ പരാതികളുയരുന്നത് അന്വേഷണം വൈകിപ്പിക്കാനാണെന്ന ആക്ഷേപം ശക്തമാണ്. സ്നിക്തയുടെ പരാതിയിൽ ഗവാസ്കർ വാഹനം അലക്ഷ്യമായി ഒാടിച്ചെന്ന് പറയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
