ചുറ്റുമതിൽ പെയിൻറടിക്കാനും പൂജ ഒരുക്കത്തിനും ക്യാമ്പ് ഫോളോവേഴ്സ്
text_fieldsകോഴിക്കോട്: സിറ്റി പൊലീസ് മേധാവി സേനാംഗങ്ങളെകൊണ്ട് ദാസ്യപ്പണികൾ ചെയ്യിപ്പിച്ചതിെൻറ കൂടുതൽ വിവരങ്ങൾ പുറത്ത്. എസ്. കാളിരാജ് മഹേഷ് കുമാർ ക്യാമ്പ് ഒാഫിസ് വളപ്പിെൻറ ചുറ്റുമതിൽ വ്യത്തിയാക്കി പെയിൻറടിക്കാനും വീട്ടിൽ ആഴ്ചയിൽ നടക്കുന്ന പൂജയുടെ ഒരുക്കങ്ങൾക്കും ക്യാമ്പ് ഫോളോവർമാെര ഉപയോഗിച്ചതാണ് സേനയിലെതന്നെ ചിലർ ചർച്ചയാക്കുന്നത്.
അഞ്ച് ക്യാമ്പ് ഫോളോവർമാെര ഉപയോഗിച്ച് ദിവസങ്ങളെടുത്താണ് ക്യാമ്പ് ഒാഫിസിെൻറ ചുറ്റുമതിൽ പെയിൻറടിപ്പിച്ചത്. രണ്ടുപേരെ പെയിൻറടിക്കാനും മൂന്നുപേരെ പൂപ്പൽ ഉരച്ച് വൃത്തിയാക്കാനുമാണ് നിയോഗിച്ചത്. എല്ലാ വെള്ളിയാഴ്ചയും വീട്ടിൽ നടക്കുന്ന പൂജക്കായി വ്യാഴാഴ്ച ഒരുക്കങ്ങൾ നടത്തുന്നതിന് ക്യാമ്പ് ഫോളോവറായ സ്ത്രീയെ നിയോഗിച്ചതായും ആരോപണമുയർന്നു. കശ്മീർ കേഡർ െഎ.പി.എസ് ഒാഫിസറായതിനാൽ ‘അവിടത്തെ മാതൃക മതി ഇവിടെയും’ എന്നതാണ് മേലധികാരിയുടെ നിലപാട് എന്നാണ് പരാതിക്കാർ പറയുന്നത്.
മന്ത്രിമാർ സഞ്ചരിക്കുന്നതിന് സമാനമായി എട്ടു പൊലീസുകാരുടെ അകമ്പടിയോടെയാണ് പൊലീസ് മേധാവി പുറത്തിറങ്ങുന്നത് എന്നതടക്കമുള്ള വിവരങ്ങൾ ഞായറാഴ്ച ‘മാധ്യമം’ റിപ്പോർട്ട് െചയ്തിരുന്നു. നഗരത്തിൽ പൊലീസ് മേധാവികളായിരുന്നതിൽ എസ്. ശ്രീജിത്ത് ഒഴികെ ഒരാളും ഇതുവരെ ഇത്രയും പൊലീസുകാരുടെ അകമ്പടി സ്വീകരിച്ചിട്ടില്ല. എല്ലാവരുടെയും കൂടെ ഒരു ഗൺമാൻ മാത്രമാണ് ഉണ്ടായിരുന്നത്. കേരളത്തിൽ െഎ.എസ് റിക്രൂട്ട്മെൻറ് കേസ് ഉണ്ടായ പശ്ചാത്തലത്തിൽ എസ്. ശ്രീജിത്തിനടക്കം ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതിെൻറ അടിസ്ഥാനത്തിൽ ഇവർക്കെല്ലാം മുഴുവൻ സമയവും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു കുറഞ്ഞകാലം ശ്രീജിത്തിന് പൊലീസ് അകമ്പടി ഉണ്ടായിരുന്നത്.
സിറ്റി പൊലീസ് പരിപാലിക്കുന്ന മുതലക്കുളത്തെ ശ്രീ ഭദ്രകാളി േക്ഷത്രത്തിൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചതും പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചർച്ചയായി. ഇവിടത്തെ കാര്യങ്ങൾ നിർവഹിക്കാൻ ഒാഫിസറുൾപ്പെടെ രണ്ടുപേരെ നിയോഗിച്ചുവെന്നാണ് പരാതി. ക്ഷേത്രത്തിെൻറ ചുറ്റുമതിൽ നിർമാണമുൾപ്പെടെ നേരത്തേ പൊലീസുകാരെക്കൊണ്ട് ജോലി ചെയ്യിച്ചത് വിവാദമായിരുന്നു.
പൊലീസ് ക്വാർേട്ടഴ്സിെൻറ ഭൂമി ക്ഷേത്രത്തിന് കൈമാറാനുള്ള നീക്കവും ഇതിനിടെ ഉണ്ടായി. മുഖ്യമന്ത്രിയുെട ഒാഫിസ് ഇടപെട്ടേതാടെയാണ് ഇത് മരവിപ്പിച്ചത്. അതിനിടെ എ.ഡി.ജി.പി എസ്. അനന്തകൃഷ്ണൻ ക്യാമ്പ് ഫോളോവർമാരുടെ ഡ്യൂട്ടി വിതാനം സംബന്ധിച്ച വിവരങ്ങൾ കൈമാറണെമന്ന് നിർദേശിച്ചതിനുപിന്നാലെ ഇത്തരക്കാരുടെ ‘പുറം പണികൾ’ പെെട്ടന്ന് അവസാനിപ്പിച്ചതായും സൂചനയുണ്ട്.
അതേസമയം, നിയമപരമായി നിയോഗിക്കാവുന്ന ജീവനക്കാരെ മാത്രമേ ക്യാമ്പ് ഒാഫിസിലും മറ്റും നിയോഗിച്ചിട്ടുള്ളൂവെന്നും മറിച്ചുള്ള ആരോപണമെല്ലാം അടിസ്ഥാന രഹിതമാണെന്നുമാണ് എസ്. കാളിരാജ് മഹേഷ്കുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ഇവർക്കെന്ത് മനുഷ്യാവകാശം?
തിരുവനന്തപുരം: ക്യാമ്പ് ഫോളവർമാരുടെ ദുരിതം സംബന്ധിച്ച് നിരവധി പരാതി മനുഷ്യാവകാശ കമീഷനിൽ ലഭിക്കാറുണ്ടെങ്കിലും നടപടിയുണ്ടാകാറില്ല. പരാതി കിട്ടുമ്പോൾ സ്വമേധയാ കേസെടുത്ത് ഡി.ജി.പിയോട് റിപ്പോർട്ട് തേടും. ഡി.ജി.പി റിപ്പോർട്ട് നൽകിയാലും ഇല്ലെങ്കിലും കമീഷെൻറ ഭാഗത്തുനിന്ന് തുടർനടപടിയുണ്ടാകാറില്ല.
കുക്ക്, വാട്ടർ കാരിയർ, സ്വീപർ തസ്തികകളിൽ 246 ഓളം ക്യാമ്പ് ഫോളോവർമാരാണുള്ളത്. ഉന്നത പൊലീസുകാരും രാഷ്ട്രീയക്കാരും വൻതുക കോഴ വാങ്ങിയാണ് ഭൂരിഭാഗം പേരെയും കരാറടിസ്ഥാനത്തിൽ ഈ തസ്തികളിൽ നിയമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
