പൊലീസിൻെറ എടാ, എടീ വിളികൾ പൊതുജനത്തോട് വേണ്ട -ഹൈകോടതി
text_fieldsകൊച്ചി: പൊലീസിെൻറ എടാ, എടീ വിളികൾ പൊതുജനത്തോട് വേണ്ടെന്ന് ഹൈകോടതി. പൊലീസിന് മുന്നിലെത്തുന്നവരെല്ലാം പ്രതികളല്ല. അവരോട് പ്രതികളോടെന്നപോലെ പെരുമാറരുത്. തെറ്റ് ചെയ്തവർക്കെതിരെപോലും നിയമപരമായ നടപടിയെടുക്കാൻ മാത്രമാണ് പൊലീസിന് അധികാരമുള്ളത്. പൊലീസിെൻറ മോശം പെരുമാറ്റം സഹിക്കേണ്ട ബാധ്യത പൊതുജനത്തിനില്ല. അതിനാൽ, പൊലീസിെൻറ പെരുമാറ്റം മെച്ചപ്പെടുത്തണമെന്നും ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കോവിഡ് പ്രോട്ടോകോൾ ലംഘനത്തിെൻറ പേരിൽ തന്നെയും മകളെയും തൃശൂർ ചേർപ്പ് പൊലീസ് അപമാനിച്ചെന്നാരോപിച്ച് വ്യാപാരിയായ അനിൽ നൽകിയ ഹരജി പരിഗണിക്കെവയാണ് സിംഗിൾ ബെഞ്ചിെൻറ ഈ നിരീക്ഷണം. പൊതുജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ ഇറക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു.
ചേർപ്പിലെ വ്യാപാര സ്ഥാപനത്തിലെത്തിയ എസ്.ഐ മകളോട് മോശമായി പെരുമാറിയെന്നും തങ്ങളെ അസഭ്യം പറഞ്ഞ് അപമാനിച്ചെന്നുമാണ് ഹരജിയിലെ ആരോപണം. മുമ്പ് ഹരജി പരിഗണിച്ച കോടതി ഇക്കാര്യത്തിൽ തൃശൂർ ജില്ല പൊലീസ് മേധാവിയിൽനിന്ന് സംഭവം സംബന്ധിച്ച് റിപ്പോർട്ട് തേടിയിരുന്നു. ഹരജിക്കാരനും മകളും കോവിഡ് പ്രോേട്ടാകോൾ ലംഘിച്ചെന്ന് റിപ്പോർട്ടിലുണ്ടെങ്കിലും തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംഭവം നടക്കുമ്പോൾ വ്യാപാരസ്ഥാപനം ഉൾപ്പെടുന്ന പ്രദേശം കണ്ടെയ്ൻമെൻറ് സോൺ ആയിരുന്നോ, ലോക്ഡൗൺ നിലവിലുണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങളും റിപ്പോർട്ടിലില്ല. മോശമായി സംസാരിച്ചെന്ന ചേർപ്പ് എസ്.ഐക്കെതിരായ പരാതിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശംപോലുമില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അഡീഷനൽ റിപ്പോർട്ട് നൽകാൻ ആഗസ്റ്റ് 25ന് ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.
കഴിഞ്ഞ ദിവസം അധിക റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വീണ്ടും ഹരജി പരിഗണിക്കെവ, വ്യാപകമായ പൊലീസ് അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി കോടതി പ്രതികരിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോേകാൾ ലംഘനത്തിെൻറ പേരിൽ സംസ്ഥാനത്ത് പൊലീസ് അതിക്രമം വ്യാപകമാണെന്ന പരാതി പെരുകുന്നതായും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

