പൊലീസുകാരിൽനിന്ന് ചികിത്സസഹായം തിരിച്ചുപിടിക്കാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: പൊലീസുകാരുടെ കുടുംബാംഗങ്ങളുടെ ചികിത്സക്ക് അനുവദിച്ച സഹായം തിരിച്ചുപിടിക്കാൻ ഉത്തരവ്. കേരള പൊലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്കനുവദിച്ച തുകയാണ് തിരിച്ചുപിടിക്കാൻ ഉത്തരവിട്ടത്. പൊലീസ് അസോസിയേഷനുമായി ബന്ധപ്പെട്ട പകവീട്ടലിെൻറ ഭാഗമായാണത്രേ നടപടി. കേരള പൊലീസ് വെൽഫെയർ ആൻഡ് അമ്നിറ്റി ഫണ്ടിൽനിന്ന് കഴിഞ്ഞ സർക്കാറിെൻറ കാലത്ത് അനുവദിച്ച രണ്ടുലക്ഷത്തോളം രൂപയുടെ ഗ്രാൻറാണ് തിരിച്ചുപിടിക്കുക. പൊലീസ് അസോസിയേഷൻ ഒാഡിറ്റ് സമിതിയെ സ്വാധീനിച്ചാണ് ഉത്തരവെന്നാണ് ആക്ഷേപം.
ഗ്രാൻറ് ചട്ടവിരുദ്ധമാണെന്നാണ് പറയുന്നത്. എന്നാൽ 2003 മാർച്ച് 15ലെ ഉത്തരവ് പ്രകാരം ലക്ഷം രൂപ വരെ വായ്പയായും 25,000 വരെ ഗ്രാൻറായും ലഭ്യമാക്കാം. മാറാരോഗങ്ങൾക്കുള്ള ചികിത്സാസഹായമായ ഗ്രാൻറ് തിരിച്ചടക്കേണ്ട. ഗ്രാൻറ് ലഭ്യമായവരിൽ ഒരാൾ പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹികളിൽ ഒരാളാണ്. മുമ്പ് വകുപ്പ്തല ഒാഡിറ്റിങ്ങിൽ ക്രമക്കേട് കെണ്ടത്തിയിരുന്നില്ല. എന്നാൽ ജില്ല ഒാഡിറ്റ് കമ്മിറ്റിയെ സ്വാധീനിച്ച് റിപ്പോർട്ട് തയാറാക്കി ഡി.ജി.പിയെ കൊണ്ട് പണം തിരിച്ചുപിടിക്കാൻ ഉത്തരവ് ഇറക്കിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
