കൈക്കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച ഇവരാണ് താരങ്ങൾ
text_fieldsവടകര/മുക്കം: കൈക്കുഞ്ഞുങ്ങളുമായി പോളിങ് ബൂത്തിലെത്തിയ വീട്ടമ്മമാർക്ക് താങ്ങും തണലുമായ ഹോംഗാർഡും പൊലീസുകാരനും അഭിനന്ദനം ഏറ്റുവാങ്ങുന്നു. മാതാവ് വോട്ട് ചെയ്യ ാന് പോയപ്പോള്‍ ഹോംഗാർഡ് കുഞ്ഞിനെ നെഞ്ചോടു ചേർത്തുപിടിച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കേരള പൊലീസ് ഇന്‍ഫര്‍മേഷന്‍ സെൻറര്‍ ഫേസ്ബുക്ക് പേജിലും ചിത്രം ഇടംപിടിച്ചു.
വടകരയിലെ വള്ള്യാട് 115ാം ബൂത്തിലാണ് സംഭവം. വടകര ട്രാഫിക് പൊലീസിനു കീഴിലെ ഹോംഗാര്‍ഡായ കൊയിലാണ്ടി ചെങ്ങോട്ടുകാവ് മേലൂര്‍ സ്വദേശി രാധാകൃഷ്ണനാണ് താനറിയാതെ താരമായത്. ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത് അറിയുമോയെന്ന ചോദ്യത്തിന് നിറഞ്ഞ ചിരിയായിരുന്നു മറുപടി. ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂൾ 125ാം നമ്പർ പോളിങ് സ്റ്റേഷനിൽ രാവിലെതന്നെ കൈക്കുഞ്ഞുമായെത്തിയ മാതാവിന് പൊലീസുകാരെൻറ കരുണ തുണയായി. വരിനിൽക്കാതെ മാതാവിനെ കടത്തിവിട്ടു പൊലീസുകാരൻ കുഞ്ഞിനെ വാങ്ങി തലോലിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
