Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിൽ കടത്തിയ 30...

ട്രെയിനിൽ കടത്തിയ 30 കിലോ സ്വർണാഭരണം പിടികൂടി

text_fields
bookmark_border
gold smuggling
cancel
camera_alt

Representational Image

കോ​ഴി​ക്കോ​ട്​: നി​കു​തി​വെ​ട്ടി​ച്ച്​ ട്രെ​യി​നി​ൽ ക​ട​ത്തി​യ 30 കി​ലോ​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പി​ടി​കൂ​ടി. മം​ഗ​ള എ​ക്​​സ്​​പ്ര​സി​ലെ യാ​ത്ര​ക്കാ​രാ​യ രാ​ജ​സ്​​ഥാ​ൻ സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന്​​​ വ്യാ​ഴാ​ഴ്​​ച രാ​ത്രി​​യാ​ണ്​ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന (ആ​ർ.​പി.​എ​ഫ്) ആ​ഭ​ര​ണ​ം പി​ടി​കൂ​ടി​യ​ത്. ക്രൈം ​പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ്​ ഡി​റ്റ​ക്ഷ​ൻ സ്​​ക്വാ​ഡ്​ അം​ഗ​ങ്ങ​ളാ​യ ഹെ​ഡ്​ കോ​ൺ​സ്​​റ്റ​ബ്​​ൾ വി.​പി. മ​ഹേ​ഷ്​ കു​മാ​ർ, കോ​ൺ​സ്​​റ്റ​ബ്​​ൾ സി. ​അ​ബ്ബാ​സ്​ എ​ന്നി​വ​ർ ക​ണ്ണൂ​​രി​നും കോ​ഴി​ക്കോ​ടി​നും ഇ​ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​െ​വ സം​ശ​യം തോ​ന്നി രാ​ജ​സ്​​ഥാ​ൻ സ്വ​ദേ​ശി ജ​ഗ​റാ​മി​‍െൻറ (19) ബാ​ഗ്​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടത്.

തു​ട​ർ​ന്ന്​ ഇ​യാ​ളി​ൽ​നി​ന്ന്​ കി​ട്ടി​യ വി​വ​ര​മ​നു​സ​രി​ച്ച്​ മ​റ്റൊ​രു ക​മ്പാ​ർ​ട്ട്​​മെൻറി​ൽ യാ​​ത്ര​െ​ച​യ്യു​ന്ന സ​ഹോ​ദ​ര​ൻ വ​സ്​​നാ​റാ​മി​നെ​യും (25) പി​ടി​കൂ​ടി. ഇ​രു​വ​രി​ൽ​നി​ന്നു​മാ​യി 13 കോ​ടി​യി​ലേ​റെ രൂ​പ വി​ല​വ​രു​ന്ന 30.733 കി​ലോ​ഗ്രാം ആ​ഭ​ര​ണ​ങ്ങ​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

ആ​ഭ​ര​ണ​ങ്ങ​ൾ മും​ബൈ​യി​ൽ​നി​ന്ന്​ തൃ​ശൂ​രി​ലെ മൊ​ത്ത വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള​താ​െ​ണ​ന്ന്​ അ​റി​യി​ച്ചെ​ങ്കി​ലും മു​ഴു​വ​ൻ സ്വ​ർ​ണ​ത്തി​നും നി​കു​തി അ​ട​ച്ച​തി​‍െൻറ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ആ​യി​ല്ല. തു​ട​ർ​ന്ന്​ ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട്​ ആ​ർ.​പി.​എ​ഫ്​ ഓ​ഫി​സി​ൽ എ​ത്തി​ച്ച്​​ ജി.​എ​സ്.​ടി ഇ​ൻ​റ​ലി​ജ​ൻ​സ് സ്‌​ക്വാ​ഡി​ന്‌ കൈ​മാ​റി. ജി.​എ​സ്.​ടി ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ബി​ല്ലി​ലും അ​നു​ബ​ന്ധ രേ​ഖ​ക​ളി​ലും അ​പാ​ക​ത ക​ണ്ടെ​ത്തി. ഇ​ൻ​വോ​യ്‌​സും ഇ​ല്ലെ​ന്ന്​ വ്യ​ക്ത​മാ​യ​ി. 77.5 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി ആ​ഭ​ര​ണ​ം വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​ൻ​റ​ലി​ജ​ൻ​സ് ഡി.​സി.​എം ദി​നേ​ശ്​​കു​മാ​ർ, സ്​​ക്വ​ാ​ഡി​ലെ എ.​സി ടി.​വി. പ്ര​മോ​ദ്, എ.​എ​സ്.​ടി.​ഒ​മാ​രാ​യ കെ.​എ​സ്. സി​ജീ​ഷ്, സു​ഹൈ​ൽ, ജീ​വ​ന​ക്കാ​ര​ൻ ര​ഞ്ജ​ൻ എ​ന്നി​വ​രാ​ണ്​ അന്വേഷണ സംഘത്തിലുണ്ടായിരുന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglinggold seized
News Summary - Police seized 30 kg of gold jewelery smuggled in the train
Next Story