ബിന്ദു അമ്മിണിക്ക് വീണ്ടും പൊലീസ് സുരക്ഷ
text_fieldsകോഴിക്കോട്: ആക്ടിവിസ്റ്റും ഗവ. ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്ക് വീണ്ടും പൊലീസ് സംരക്ഷണമേർപ്പെടുത്തി. ശബരിമലയിൽ ദർശനം നടത്തിയതിനെ തുടർന്ന് ഭീഷണിയുയർന്നതോടെ മൂന്നു വർഷം മുമ്പായിരുന്നു ബിന്ദു അമ്മിണിക്ക് കോടതി നിർദേശപ്രകാരം സുരക്ഷയേർപ്പെടുത്തിയത്.
പിന്നീട് ചില പൊലീസുകാരികൾക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകിയതിനെ തുടർന്ന് സംരക്ഷണംതന്നെ പിൻവലിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച കോഴിക്കോട് ബീച്ചിൽ ബിന്ദു അമ്മിണിക്കു നേരെ ക്രൂരമായ ആക്രമണമുണ്ടായിരുന്നു.
വ്യാപകമായി പരാതികളുയർന്നതിനെ തുടർന്നാണ് രണ്ടു പൊലീസുകാരികളെ നിയോഗിച്ചത്.
പൊയിൽക്കാവിലെ വീട്ടിലും ലോ കോളജിലേക്കുള്ള യാത്രക്കിടയിലും സുരക്ഷ നൽകും.

