രജിത് കുമാർ കസ്റ്റഡിയിൽ
text_fieldsആറ്റിങ്ങല്‍: കോവിഡ് ഭീഷണി നിലനിൽക്കെ നിയന്ത്രണം ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത ്താവളത്തിൽ ആൾക്കൂട്ടം സൃഷ്ടിച്ച സംഭവത്തിൽ റിയാലിറ്റി ഷോ താരം ഡോ. രജിത്കുമാർ പൊല ീസ് കസ്റ്റഡിയിൽ. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
നെടു മ്പാശ്ശേരിയിൽനിന്ന് കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തിയ രജിത് കുമാറിനെ തേടി ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് ആറ്റിങ്ങല്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയത്. തുടർന്ന് നെടുമ്പാശ്ശേരി സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. 11.30ഓടെ പൊലീസ് ഉദ്യോഗസ്ഥനൊപ്പം രജിത്കുമാര്‍ സ്വകാര്യ വാഹനത്തില്‍ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചു.
റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായ ഇദ്ദേഹത്തിന് ആറ്റിങ്ങലിലും സ്വീകരണം ഒരുക്കുമെന്ന് ആരാധകസംഘം പ്രഖ്യാപിച്ചിരുന്നു. സ്വീകരണപരിപാടി തടഞ്ഞ് വീട്ടില്‍ പൊലീസ് നോട്ടീസ് പതിച്ചിരുന്നു.
എന്നാൽ, സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആളുകളെത്തിയത് താൻ പറഞ്ഞിട്ടല്ലെന്ന് ആലുവ സ്റ്റേഷനിൽനിന്ന് ജാമ്യമെടുത്തശേഷം രജിത് കുമാർ പ്രതികരിച്ചു. തന്നോട് ആദരവ് പ്രകടിപ്പിക്കാൻ സ്വമേധയാ എത്തിയവർ നിയമക്കുരുക്കിൽപ്പെട്ടതിൽ വേദനയുണ്ടെന്നും രജിത് കുമാർ പറഞ്ഞു.
