Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിക്കേസിൽ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും പങ്കില്ലെന്ന് പൊലീസ്

text_fields
bookmark_border
ലഹരിക്കേസിൽ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും പങ്കില്ലെന്ന് പൊലീസ്
cancel

തിരുവനന്തപുരം: ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമ താരങ്ങൾക്ക് പങ്കില്ലെന്ന് കൊച്ചി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗ മാർട്ടിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

സിനിമ മേഖലയിലുള്ളവർക്ക് കേസിൽ പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ഗുണ്ടാനേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ടാണ് ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും പൊലീസ് ചോദ്യം ചെയ്തത്. വ്യാഴാഴ്ചയാണ് ഇരുവരും ചോദ്യം ചെയ്യലിനായി പൊലീസിനു മുന്നിൽ ഹാജരായത്. ലഹരി ഉപയോഗിക്കാറില്ലെന്നും ഓംപ്രകാശുമായി ബന്ധമില്ലെന്നുമാണ് ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തോട് പറഞ്ഞത്.

കേസിൽ നാലുപേരെ കൂടി അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു. ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റർ, ഭാര്യ സ്നേഹ, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ലഹരിപ്പാർട്ടിയിൽ പ​ങ്കെടുത്ത മറ്റ് 14 പേരുടെ വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകാനാണ് തീരുമാനം. കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ​

കൊച്ചിയിൽ ഓംപ്രകാശും ഷിഹാസും പതിവായി തങ്ങുന്ന സ്ഥലങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police Says Sreenath Bhasi and Prayaga Martin are not involved in drug case
Next Story