Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചേന്തി അനിൽ...

ചേന്തി അനിൽ റൗഡിലിസ്റ്റിലുള്ള ആളെന്ന്​ പൊലീസ്: മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്ന് അനിൽ

text_fields
bookmark_border
ചേന്തി അനിൽ റൗഡിലിസ്റ്റിലുള്ള ആളെന്ന്​ പൊലീസ്: മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്ന് അനിൽ
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ വാ​ഹ​നം വ​ഴി​യി​ൽ ത​ട​ഞ്ഞ്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഡി.​സി.​സി അം​​ഗം ചേ​ന്തി അ​നി​ൽ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്ന്​ പൊ​ലീ​സ്. കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ്​ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ശ്രീ​കാ​ര്യം പൊ​ലീ​സ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

പ്ര​തി​ക്കെ​തി​രെ ശ്രീ​കാ​ര്യം, തു​മ്പ, മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വാ​ഹ​നം ത​ട​ഞ്ഞ​ത് മു​ഖ്യ​മ​ന്ത്രി​യെ അ​വ​ഹേ​ളി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണെ​ന്നും കാ​റി​ൽ നി​ന്നി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി​യെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​രു​ടെ​യും ഔ​ദ്യോ​ഗി​ക ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കി.

എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യെ ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്നും ഗ്രൂ​പ്പ്​ പോ​രി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ത​ന്‍റെ അ​റ​സ്​​റ്റെ​ന്നും പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ അ​നി​ൽ പ്ര​തി​ക​രി​ച്ചു. 10 വ​ർ​ഷ​ത്തി​നു​ശേ​ഷം പാ​ർ​ട്ടി ഭ​ര​ണ​ത്തി​ൽ വ​ന്ന​ത​ല്ലേ ഇ​തൊ​ക്കെ ത​ന്നെ വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രി​പാ​ടി ന​ട​ന്ന സ്ഥ​ല​ത്ത്​ ത​ലേ​ന്നാ​ൾ സ്പെ​ഷ​ൽ ബ്രാ​ഞ്ച്​ ഉ​​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​തി​ന്‍റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ കൈ​വ​ശ​മു​ണ്ട്. ഞാ​നു​ൾ​പ്പെ​ടെ എ​ത്തി​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​യെ ക്ഷ​ണി​ച്ച​ത്. പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​മെ​ന്ന്​ അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി​യ​താ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ്​ 6.30ന് ​നി​ശ്​​ച​യി​ച്ച പ​രി​പാ​ടി ആ​റ്​ മ​ണി​ക്കാ​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യെ ത​ട​ഞ്ഞ​തൊ​ന്നു​മ​ല്ല. ആ​ൾ​ക്കൂ​ട്ടം ക​ണ്ട്​ വാ​ഹ​നം പ​തു​ക്കെ​യാ​യ​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ മു​ഖ്യ​മ​ന്ത്രി​യു​​ടെ അ​ടു​ത്തെ​ത്തി സം​സാ​രി​ച്ചു. തു​ട​ർ​ന്ന്​ വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി ദേ​ഷ്യ​പ്പെ​ട്ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ചേന്തി അനിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ചേ​ന്തി അ​നി എ​ന്ന അ​നി​ൽ കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ തി​രു​​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി (ഒ​ന്ന്) തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യും. സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ അ​നി​ലി​നെ സെ​പ്റ്റം​ബ​ർ 11 വ​രെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തി​രി​ക്കു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച ചെ​മ്പ​ഴ​ന്തി ശ്രീ​നാ​രാ​യ​ണ ഗു​രു​കു​ല​ത്തി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്ന് ശ്രീ​കാ​ര്യം വ​ഴി വ​രി​ക​യാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​നം ചേ​ന്തി​യി​ൽ വെ​ച്ച് ത​ട​ഞ്ഞു​വെ​ന്നാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsVD Satheesan
News Summary - Police say Chenti Anil is on a rowdy list
Next Story