പേടിച്ചോടി കിണറ്റില്‍ വീണ യുവാവിന് പൊലീസ് തന്നെ രക്ഷകരായി
text_fieldsചങ്ങരംകുളം: പൊലീസിനെ കണ്ട് പേടിച്ചോടി ആഴമേറിയ കിണറ്റില്‍ വീണ യുവാവിന് പൊലീസ് തന്നെ രക്ഷകരായി. വ്യാഴാഴ്ച രാത്രി ഒമ്പതോടെ ചങ്ങരംകുളം ചിയ്യാനൂര്‍ റോഡിലാണ് സംഭവം. സ്ഥലത്ത് സംഘര്‍ഷം നടക്കുന്നതറിഞ്ഞ് പ്രദേശത്തേക്ക് തിരിച്ചതായിരുന്നു ചങ്ങരംകുളം എ.എസ്.ഐ ശ്രീലേഷും സി.പി.ഒ അരുണും.
ആലംകോട് പഞ്ചാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്ത് െപാലീസ് വാഹനം കണ്ട യുവാക്കള്‍ പ്രദേശത്തുനിന്ന് ഓടിമറഞ്ഞു. ഇതിനിടെ പൊലീസിനടുത്തേക്ക് ഓടിവന്ന സുഹൃത്താണ് യുവാവ് കിണറ്റില്‍ വീണ വിവരം അറിയിച്ചത്. സമീപത്തെ വീടിന് പിറകിലെ ആഴമേറിയ കിണറ്റില്‍ വീണ യുവാവിനെ പൊലീസുകാര്‍ തന്നെ കയര്‍ ഇറക്കിക്കൊടുത്ത് കരക്ക് കയറ്റുകയായിരുന്നു. യുവാവിന് കാര്യമായ പരിക്കില്ല.
