Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കു​ട്ടി​ക​ളു​മാ​യി പു​ഴ​യി​ൽ ചാ​ടാ​ൻ നി​ന്ന യു​വ​തി​ക്ക് പൊ​ലീ​സ്‌ ര​ക്ഷ​ക​രാ​യി

text_fields
bookmark_border
കു​ട്ടി​ക​ളു​മാ​യി പു​ഴ​യി​ൽ ചാ​ടാ​ൻ നി​ന്ന യു​വ​തി​ക്ക് പൊ​ലീ​സ്‌ ര​ക്ഷ​ക​രാ​യി
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: കു​ടും​ബ​പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് ര​ണ്ട് കു​ട്ടി​ക​ളു​മാ​യി പാ​തി​രാ​ത്രി പു​ഴ​യി​ൽ ചാ​ടാ​ൻ നി​ന്ന യു​വ​തി​ക്ക് പൊ​ലീ​സ്‌ ര​ക്ഷ​ക​രാ​യി. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി പെ​രി​ന്ത​ൽ​മ​ണ്ണ സി.​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് സം​ഭ​വം. പ​ട്രോ​ളി​ങ്ങി​നി​ടെ മ​ങ്ക​ട​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ സ്ത്രീ​യും ര​ണ്ട് കു​ട്ടി​ക​ളും മ​ഴ ന​ന​ഞ്ഞ് പു​ഴ​യു​ടെ തീ​ര​ത്ത് നി​ൽ​ക്കു​ന്ന​ത് ക​ണ്ട പൊ​ലീ​സ് കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യ​പ്പോ​ഴാ​ണ് കു​ഞ്ഞു​ങ്ങ​ളു​മാ​യി ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ൽ​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. പു​ഴ​യി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ വ​ന്ന​താ​ണെ​ന്ന് യു​വ​തി പൊ​ലീ​സി​നോ​ട്‌ സ​മ്മ​തി​ച്ചു. ഉ​ട​ൻ ത​ന്നെ അ​നു​ന​യി​പ്പി​ച്ച് ഇ​വ​രു​ടെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​വ​ന്നു.

ഭ​ർ​ത്താ​വു​മാ​യു​ള്ള അ​സ്വാ​ര​സ്യ​മാ​ണ് കാ​ര​ണ​മെ​ന്ന​റി​ഞ്ഞ പൊ​ലീ​സ്‌ ഭ​ർ​ത്താ​വി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. യു​വ​തി താ​മ​സി​ക്കു​ന്ന ക്വാ​ർട്ടേഴ്സി​ന് സ​മീ​പ​മു​ള്ള​വ​രെ പൊ​ലീ​സ്‌ വി​ളി​ച്ചു​ണ​ർ​ത്തി കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ച് അ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യാ​ണ് മ​ട​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പൊ​ലീ​സ്‌ ഇ​ട​പെ​ട്ട് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സു​രേ​ന്ദ്ര​ൻ, മ​ങ്ക​ട സ്റ്റേ​ഷ​ൻ വ​നി​ത എ.​എ​സ്.​ഐ ജി​ഷ, സ്‌​ക്വാ​ഡ് അം​ഗം പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് സി.​ഐ​ക്ക് പു​റ​മെ പൊ​ലീ​സ്‌ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പൊ​ലീ​സി​ന്റെ ക​ണ്ണി​ൽ​പെ​ട്ട​തി​നാ​ൽ മാ​ത്ര​മാ​ണ് യു​വ​തി​യും കു​ഞ്ഞു​ങ്ങ​ളും ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് സി.​ഐ പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police rescue young woman who was about to jump into river with children
Next Story