Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാൻ വധം തികഞ്ഞ...

ഷാൻ വധം തികഞ്ഞ ആസൂത്രണത്തോടെയെന്ന് പൊലീസ്​ റിപ്പോർട്ട്​

text_fields
bookmark_border
ks shan
cancel
camera_alt

അഡ്വ. കെ.എസ്. ഷാ

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാ​നി​േൻറത്​ (38) തികഞ്ഞ ആസൂത്രണത്തോടെ നടപ്പാക്കിയ രാഷ്​ട്രീയ കൊലപാതകമെന്ന്​​ എഫ്​.ഐ.ആർ​. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംഘം ചേർന്നാണ്​ കൊല നടത്തിയതെന്നും മണ്ണഞ്ചേരി പൊലീസ്​ കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അറസ്​റ്റിലായ മണ്ണഞ്ചേരി പൊന്നാട്​ കാവച്ചിറ വീട്ടിൽ രാജേന്ദ്ര പ്രസാദ്​ ( പ്രസാദ്​, 39), കാട്ടൂർ കുളമാക്കിവെളിയിൽ രതീഷ്​ (കുട്ടൻ, 31) എന്നിവരെ കോടതി റിമാൻഡ്​​ ​ചെയ്​തു. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പ​​ങ്കെടുത്തവരാണ്​ ഇരുവരുമെന്ന്​ പൊലീസ്​ അറിയിച്ചു.

ഷാൻ, രഞ്​ജിത് കൊലപാതകങ്ങളുടെ അന്വേഷണ ഭാഗമായി മറ്റ് അന്വേഷണച്ചുമതലകളിൽ ജില്ലക്ക്​ പുറത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച്​ നിയോഗിച്ചു. എട്ടുപേർ വീതമുള്ള നാല്​ അന്വേഷണ സംഘങ്ങളായി 32 ഉദ്യോഗസ്ഥരെ പ്രതികൾ സഞ്ചരിച്ച വഴി കണ്ടെത്തി പ്രതികളെ തിരിച്ചറിയാൻ നിയോഗിച്ചു.

ഇവർ സി.സി.ടി.വി ദൃശ്യങ്ങളുടെയും ഫോൺകാൾ വിവരങ്ങളുടെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷ​െൻറയും വിവരങ്ങൾ ശേഖരിച്ച് എത്രയും വേഗം പ്രതികളെ തിരിച്ചറിയാനാണ് നിർദേശം. ഈ സംഘങ്ങൾക്ക് പുറ​െമ, മുൻകാലങ്ങളിൽ കുറ്റാന്വേഷണ മികവ് പ്രകടിപ്പിച്ച ക്രൈം സ്ക്വാഡ് അംഗങ്ങളെ എ.ഡി.ജി.പിയുടെ നേരിട്ടുള്ള അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി പ്രത്യേക സംഘവും രൂപവത്​കരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSSShan Murder Case
News Summary - Police report that Shan murder was perfectly planned
Next Story