Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ്ണു പ്രണോയ്​,...

ജിഷ്ണു പ്രണോയ്​, ഷഹീര്‍ ശൗക്കത്തലി കേസുകളില്‍ റിപ്പോർട്ട്​ സമർപ്പിച്ചു

text_fields
bookmark_border
ജിഷ്ണു പ്രണോയ്​, ഷഹീര്‍ ശൗക്കത്തലി കേസുകളില്‍ റിപ്പോർട്ട്​ സമർപ്പിച്ചു
cancel

ന്യൂ​ഡ​ല്‍ഹി: ജി​ഷ്ണു പ്ര​ണോ​യ്​, ഷ​ഹീ​ര്‍ ശൗ​ക്ക​ത്ത​ലി കേ​സു​ക​ളി​ല്‍ സം​സ്​​ഥാ​ന​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ല്‍ ത​ല്‍സ്ഥി​തി റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ച്ചു. ഷ​ഹീ​ര്‍ ശൗ​ക്ക​ത്ത​ലി കേ​സി​ല്‍ അ​ന്വേ​ഷ​ണം ഏ​താ​ണ്ട് പൂ​ര്‍ത്തി​യാ​യെ​ന്നും ജി​ഷ്ണു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ഫോ​റ​ന്‍സി​ക് റി​പ്പോ​ര്‍ട്ടു​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും സ​ര്‍ക്കാ​ര്‍ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ അ​റി​യി​ച്ചു. ഈ ​കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ നെ​ഹ്‌​റു ഗ്രൂ​പ്​ ചെ​യ​ര്‍മാ​ന്‍ പി. ​കൃ​ഷ്ണ​ദാ​സ് ഉ​ള്‍പ്പെ​ടെ മൂ​ന്നു​പേ​ര്‍ക്ക് ഹൈ​കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ സം​സ്ഥാ​ന​സ​ര്‍ക്കാ​ര്‍ സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ​യി​ലാ​ണ്​ ന​ട​പ​ടി.

ജി​ഷ്ണു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ത്തു​ക​ളി​ലെ കൈ​യ​ക്ഷ​രം, സീ​ഡി എ​ന്നി​വ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ടു​ക​ള്‍ ല​ഭി​ക്കാ​നു​ണ്ടെ​ന്ന്​ ത​ൽ​സ്​​ഥി​തി റി​പ്പോ​ർ​ട്ടി​ൽ അ​റി​യി​ച്ച​ു. കേ​സ് വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​െ​ക്ക​യാ​ണ്​ ര​ണ്ടു​കേ​സു​ക​ളി​ലെ​യും ത​ല്‍സ്ഥി​തി റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ച്ച​ത്. റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ര്‍ക്കാ​റി​നോ​ടും അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​മോ​യെ​ന്ന​ത്​ അ​റി​യി​ക്കാ​ന്‍ സി.​ബി.​ഐ​യോ​ടും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.  കേ​സ് സി.​ബി.​ഐ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ഷ്ണു​വി​​െൻറ അ​മ്മ മ​ഹി​ജ​യും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsjishnumalayalam newsShaheer casesupreme court
News Summary - Police report jishnu and shaherr case-Kerala news
Next Story