Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈ ഒടിഞ്ഞെന്ന് പറഞ്ഞിട്ടില്ല; പൊലീസ്​ റിപ്പോര്‍ട്ട് വ്യാജമെന്ന്​ എല്‍ദോ എബ്രഹാം എം.എല്‍.എ

text_fields
bookmark_border
Eldho-Abraham-MLA
cancel

കൊച്ചി: ഐ.ജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ ലാത്തി ചാര്‍ജിൽ തനിക്കേറ്റ പരിക്ക് സംബന്ധിച്ച് കലക്ടര്‍ക്ക് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് വ്യാജമാണെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ.

കൈ ഒടിഞ്ഞെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. പൊട്ടലുണ്ടെന്നാണ് പറഞ്ഞത്. ഇടത് കൈക്ക്​ പൊട്ടലേറ്റെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി.

ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ കൈയൊടിഞ്ഞിട്ടില്ലെന്നായിരുന്നു ആശുപത്രി രേഖ. ഇതു സംബന്ധിച്ച റിപ്പോർട്ട്​ പൊലീസ് കലക്ടര്‍ക്ക് കൈമാറിയിരുന്നു. അതേസമയം ലാത്തി ചാര്‍ജില്‍ എം.എല്‍.എയുടെ ഇടത് കൈ ഒടിഞ്ഞെന്നായിരുന്നു സി.പി.ഐ ജില്ലാ നേതൃത്വം വ്യക്തമാക്കിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - police report is fake said Eldho abraham MLA -kerala news
Next Story