Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​പെട്രോൾ വില:...

​പെട്രോൾ വില: മോദിയുടെ ചിത്രമുള്ള പ്രതിഷേധ ബോർഡ്​ പൊലീസ്​ നീക്കി; 100 എണ്ണം സ്ഥാപിക്കുമെന്ന്​ യൂത്ത് കോൺഗ്രസ്

text_fields
bookmark_border
​പെട്രോൾ വില: മോദിയുടെ ചിത്രമുള്ള പ്രതിഷേധ ബോർഡ്​ പൊലീസ്​ നീക്കി; 100 എണ്ണം സ്ഥാപിക്കുമെന്ന്​ യൂത്ത് കോൺഗ്രസ്
cancel
camera_alt

ഇന്ധന വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ്​ സ്​ഥാപിച്ച ഫ്ലക്സ് ബോർഡ്​ 

തിരൂരങ്ങാടി: ഇന്ധന വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ്​ സ്​ഥാപിച്ച ഫ്ലക്സ് ബോർഡ്​ പൊലീസ് എടുത്തുമാറ്റി. പ്രധാനമന്ത്രി നരേന്ദ്ര ​മോദിയുടെ ചിത്രമുള്ള ബോർഡാണ്​ ബി.ജെ.പി പ്രവർത്തകരുടെ പരാതിയെ തുടർന്ന്​ നീക്കിയത്​. ബി.ജെ.പിയുടെ അടിമകളായി തിരൂരങ്ങാടി പൊലീസ് മാറിയെന്നും മണ്ഡലത്തിൽ ഇതേ ഫ്ലക്സ് 100 എണ്ണം സ്ഥാപിക്കുമെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ്​ ബുഷുറുദ്ദീൻ തടത്തിൽ പറഞ്ഞു.

ഒരാഴ്ച മുമ്പാണ് കാച്ചടി ടൗൺ യൂത്ത് കോൺഗ്രസ് കമ്മിറ്റി ദേശീയ പാതയോരത്ത് കാച്ചടിയിൽ ബോർഡ്​ സ്ഥാപിച്ചത്. ക്രിക്കറ്റ് കളിക്കാരൻ സെഞ്ച്വറി അടിച്ച് നിൽക്കുന്ന ചിത്രത്തിൽ തല മോദിയുടേതാണ്​. 'പെട്രോൾ വില 100' എന്നും ഇതിലുണ്ട്​.

ഇതിനെതിരെ ബി.ജെ.പി പ്രവർത്തകർ പരാതി നൽകിയതിനെ തുടർന്ന്​ ബോർഡ് എടുത്ത് മാറ്റാൻ തിരൂരങ്ങാടി പൊലീസ്​ യൂത്ത് കോൺഗ്രസിന് നിർദേശം നൽകിയെങ്കിലും അവർ വിസമ്മതിച്ചു.

തർക്കം രൂക്ഷമായതോടെ തിരൂരങ്ങാടി സി.ഐ സുനിൽകുമാറി​െൻറ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ മോഹനൻ വെന്നിയൂർ, അലിമോൻ, യൂത്ത് കോൺഗ്രസ് പ്രസിഡൻറ്​ വിജീഷ് എന്നിവരുമായി ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ ബുധനാഴ്ച രാത്രി പൊലീസ് എടുത്ത് മാറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiPetroldieselPoliceYouth Congress
News Summary - Police remove Youth Congress Petrol price protest board with Modi's picture
Next Story