കടക്കാട് ജങ്ഷനിൽ ഉയർത്തിയ ഫലസ്തീൻ പതാക പൊലീസ് അഴിപ്പിച്ചു
text_fieldsപന്തളം: കടക്കാട് ജങ്ഷനിൽ ഉയർത്തിയ ഫലസ്തീൻ പതാക പൊലീസ് അഴിപ്പിച്ചു. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉയർത്തിയിരുന്ന പതാക സംഘപരിവാർ സംഘടനയുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി അഴിപ്പിക്കുകയായിരുന്നു. റോഡിന് കുറുകെ രണ്ടു പതാകകളാണ് ഉയർത്തിയിരുന്നത്.
കഴിഞ്ഞദിവസം നാട്ടിലെ ചെറുപ്പക്കാർ ഉയർത്തിയ ഫലസ്തീൻ പതാക അഴിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് സംഘപരിവർ സംഘടനകൾ പൊലീസിൽ പരാതി നൽകിയിരുന്നു. പതാക അഴിച്ചു മാറ്റാത്ത പക്ഷം സംഘപരിവർ സംഘടനകൾ കടക്കാട് പ്രദേശത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി പ്രകടനം നടത്തുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വൻ പൊലീസ് ന്നാഹം സ്ഥലത്തെത്തി.
അടൂർ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിനെതിരെയുള്ള പൊലീസ് സംഘം ഒരു ബറ്റാലിയൻ ക്യൂ.ആർ ടീം എന്നിവരും പന്തളത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

