Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസി ഗോത്രസഭ നേതാവ്...

ആദിവാസി ഗോത്രസഭ നേതാവ് ഗീതാനന്ദനെ പൊലീസ് വിട്ടയച്ചു

text_fields
bookmark_border
ആദിവാസി ഗോത്രസഭ നേതാവ് ഗീതാനന്ദനെ പൊലീസ് വിട്ടയച്ചു
cancel

കൊച്ചി: ദലിത്​ സംഘടനകളുടെ ഹർത്താലുമായി ബന്ധപ്പെട്ട്​ കൊച്ചിയിൽ എത്തിയ ഗോത്ര മഹാസഭ നേതാവ്​ ഗീതാനന്ദനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. തിങ്കളാഴ്​ച രാവിലെ 8.30ഒ​ാടെ ഹൈകോടതി ജങ്​​ഷനിൽനിന്നാണ്​ ഗീതാനന്ദനെയും മറ്റു നാലു​േപരെയും അറസ്​റ്റ്​ ചെയ്​തത്​. വാഹനങ്ങൾ തടയാൻ ശ്രമിച്ചെന്ന്​ ആരോപിച്ചാണ്​ സെൻട്രൽ എസ്​.​െഎയുടെ​ നേതൃത്വത്തിൽ ഗീതാനന്ദനെ കസ്​റ്റഡിയിൽ എടുത്തത്​. പ്രതിഷേധിച്ചപ്പോൾ വലിച്ചിഴച്ച്​ ഇവരെ ജീപ്പിൽ കയറ്റി സെൻട്രൽ സ്​റ്റേഷനിൽ എത്തിക്കുകയായിരുന്നു. വൈകീട്ട്​ ആ​േറാടെ ഗീതാനന്ദനെയും കൂടെയുള്ളവരെയും സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.  

വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്നും ഒരുപ്രകോപനവുമില്ലാതെയാണ് പൊലീസ് കസ്​റ്റഡിയിലെടുത്തതെന്നും ഗീതാനന്ദൻ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. പ്രകോപനപരമായോ യാത്രികര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലോ തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല. വെറുതെ നില്‍ക്കുകയായിരുന്ന തങ്ങളെ അറസ്​റ്റുചെയ്യുകയായിരു​െന്നന്ന്​ അദ്ദേഹം പറഞ്ഞു. എന്നാൽ, മുൻകരുതലായാണ്​ അറസ്​റ്റ്​ ചെയ്​തതെന്ന്​ പൊലീസ്​ അറിയിച്ചു. 

രാവിലെ എറണാകുളം നോർത്ത്​ ഭാഗത്ത്​ പ്രകടനം നടത്തിയ ദലിത്​ ഭൂ അവകാശ സംരക്ഷണസമിതി പ്രവർത്തകരെയും അറസ്​റ്റ്​ ചെയ്തു. കസ്​റ്റഡിയിൽ എടുക്കാൻ അറസ്​റ്റ്​ ചെയ്യാൻ ​ശ്രമിച്ചപ്പോൾ റോഡിൽ കിടന്ന്​ പ്രതിഷേധിച്ച സർഫാസി വിരുദ്ധ സമരസമിതി നേതാവ്​ വി.സി. ജെന്നിയെ പിന്നീട്​ ഡി.സി.പി ലാൽജിയുടെ ​േനതൃത്വത്തിൽ കൂടുതൽ വനിത പൊലീസുമായി എത്തി ബലമായി അറസ്​റ്റ്​ ചെയ്​ത്​ നീക്കുകയായിരുന്നു. 


വ്യാപക അറസ്​റ്റ്​; പൊലീസ്​​ മനുഷ്യത്വരഹിതമായാണ്​ ഇടപെട്ടതെന്ന്​ പരാതി

കൊച്ചി: ഹർത്താലുമായി ബന്ധപ്പെട്ട്​ വ്യാപക അറസ്​റ്റ്​. ​മറ്റൊരു ഹർത്താലിനോടും സ്വീകരിക്കാത്ത സമീപനമാണ്​ പൊലീസി​​​െൻറ ഭാഗത്തുനിന്ന്​ ഉണ്ടായത്​. അറസ്​റ്റ്​ ചെയ്​ത​വരോട്​ പൊലീസ്​​ മനുഷ്യത്വരഹിതമായാണ്​ ഇടപെട്ടതെന്നും പരാതി ഉയർന്നു. രാവിലെ മുഖ്യമന്ത്രി ജില്ല ആസ്​ഥാനത്ത്​ ഉണ്ടായിരുന്നതിനാൽ കനത്ത സ​ുരക്ഷയാണ്​ ഏർ​െപ്പടുത്തിയത്​. പ്രതിഷേധവുമായി നിരത്തി​ലിറങ്ങിയവ​െരയെല്ലാം​ പൊലീസ്​ കസ്​റ്റഡിയിൽ എടുക്കുകയും ചെയ്​തു. ഗോത്രമഹാസഭാ നേതാവ്​ ഗീതാനന്ദൻ ഉൾപ്പെടെ 60 ഒാള​ം പേരെയാണ്​  വൈകുന്നേരം വരെ കസ്​റ്റഡിയിൽ വെച്ചത്​. ഇത്​ വലിയ പ്രതിഷേധത്തിനിടയാക്കി. അറസ്​റ്റ്​ ചെയ്​തതിൽ രണ്ട്​ സ്​ത്രീകളുമുണ്ട്​. 

ഗീതാനന്ദ​െന ഹൈകോടതി​ ജങ്​​ഷനിൽനിന്ന്​ ബലം പ്രയോഗിച്ച്​ പൊലീസ്​ പിടിച്ചുവലിച്ച്​ ജീപ്പിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തിങ്കളാഴ്​ച രാവിലെ 8.30 ഒ​ാടെയാണ്​ സംഭവം. മറ്റ്​ നാലു പേർക്കൊപ്പം ഗീതാനന്ദൻ റോഡരികിൽ നിൽക്കുകയായിരുന്നു. എന്നാൽ, വാഹനങ്ങൾ തടയാൻ ശ്രമിച്ചെന്നാരോപിച്ചാണ്​ സെൻട്രൽ എസ്​.​െഎയുടെ​ നേതൃത്വത്തിൽ ​ ഗീതാനന്ദനെ കസ്​റ്റഡിയിൽ എടുത്തത്​. പ്രതിഷേധിച്ചപ്പോൾ ബലം പ്രയോഗിച്ച്​ വലിച്ചിഴച്ച്​ ഇവരെ ജീപ്പിൽ കയറ്റി സെൻട്രൽ സ്​റ്റേഷനിൽ എത്തിക്കുകയായിരുന്നു. വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തങ്ങളെ കസ്​റ്റഡിയിലെടുത്തതെന്നും ഗീതാനന്ദൻ പിന്നീട്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 

രാവിലെ എറണാകുളം നോർത്ത്​ ഭാഗത്ത്​ പ്രകടനം നടത്തിയ ദലിത്​ ഭൂ അവകാശ സംരക്ഷണ സമിതി പ്രവർത്തകരെയും അറസ്​റ്റ്​ ചെയ്തു. അറസ്​റ്റ്​ ചെയ്യാൻ ​ശ്രമിച്ചപ്പോൾ റോഡിൽ കിടന്നു പ്രതിഷേധിച്ച സർഫാസി വിരുദ്ധ സമരസമിതി നേതാവ്​ വി.സി. ജെന്നിയെ പിന്നീട്​ ഡി.സി.പി ലാൽജിയുടെ ​േനതൃത്വത്തിലെ പൊലീസ്​ സംഘം കൂടുതൽ വനിത പൊലീസുമായി എത്തി ബലമായി അറസ്​റ്റ്​ ചെയ്​ത്​ നീക്കുകയായിരുന്നു.

സി.എസ്. മുരളി ശങ്കര്‍, അഡ്വ. പി.ജെ. മാനുവല്‍, അഭിലാഷ് പടച്ചേരി, ജോയ് പാവേല്‍, പ്രശാന്ത്, ഷിജി കണ്ണന്‍ തുടങ്ങിയവരെയും അറസ്​റ്റ്​ ചെയ്​തു. നോർത്ത്​ പൊലീസ്​ കസ്​റ്റഡിയിൽ ഒരാള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ലെന്ന്​ പരാതി ഉയർന്നു. ഇത് ചോദ്യം ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ പുരുഷന്‍ ഏലൂര്‍ ഉള്‍പ്പെടെയുള്ളവരെയും കസ്​റ്റഡിയിലെടുത്തു. അറസ്​റ്റ്​​ ചെയ്​തവരെ വൈകുന്നേരം ആറിന്​​ ശേഷമാണ്​ വിട്ടയച്ചത്​. തുടർന്ന്​ പ്രവർത്തകർ ഇവർക്ക്​ സ്വീകരണം നൽകി നഗരത്തിൽ പ്രകടനവും നടത്തി.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgeethanandanpolice custodyDalith Harthalmamalayalam news
News Summary - Police released Geetanandan form custody-Kerla news
Next Story