അഫ്സാനയെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്
text_fieldsപത്തനംതിട്ട: ഭർത്താവ് നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഭാര്യ അഫ്സാനയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ കൂടൽ പൊലീസ് പുറത്തുവിട്ടു.
പൊലീസ് കസ്റ്റഡിയിൽ തനിക്ക് മൂന്നാംമുറ നേരിടേണ്ടി വന്നെന്ന് അഫ്സാന നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെയാണ് ചോദ്യം ചെയ്യലിന്റെ വിവിധ ദൃശ്യങ്ങൾ പൊലീസ് മാധ്യമങ്ങൾക്ക് ഉൾപ്പെടെ നൽകിയത്.
2021 നവംബർ മുതൽ കാണാതായ തന്റെ ഭർത്താവ് കൂടൽ സ്വദേശി നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതായി അഫ്സാന നൽകിയ മൊഴിയെ തുടർന്ന് അടൂരിലെ വാടകവീട്ടിൽ മൃതദേഹത്തിനായി തിരച്ചിൽ നടത്തിയിരുന്നു.
ഇതിനിടെ നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തുകയും ചെയ്തതോടെ കേസ് ഏറെ വിവാദത്തിലായി. മൊഴി വിശ്വസിച്ച് ഇവർ നേരത്തേ താമസിച്ച വീട്ടിലും പരിസരങ്ങളിലും വ്യാപക തിരച്ചിൽ നടത്തുകയും പിന്നാലെ അഫ്സാനയെ റിമാൻഡ് ചെയ്യുകയുമായിരുന്നു.

