Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീധന പീഡന പരാതിയുമായി യുവതി, ഭർത്താവ് രണ്ടാമത് വിവാഹം ചെയ്തെന്നും ആരോപണം; കേസെടുത്തു

text_fields
bookmark_border
ഭര്‍ത്താവ് മര്‍ദിച്ചെന്ന് കാട്ടി യുവതിയും മകളും ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി
Dowry
cancel

സുൽത്താൻ ബത്തേരി: ഭര്‍ത്താവിന്‍റെ കുടുംബത്തില്‍ നിന്നും സ്ത്രീധന പീഡനം നേരിട്ടുവെന്ന പരാതിയുമായി യുവതി. വയനാട് നായ്ക്കട്ടി സ്വദേശിനി ഷഹാന ബാനുവാണ് പരാതിയുമായി ബത്തേരി പൊലീസിനെ സമീപിച്ചത്. വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷഹാന ബാനു 11കാരി മകളുമായി ഭര്‍തൃവീടിനു മുന്നില്‍ ബഹളം വെച്ചിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

ഒന്നര വര്‍ഷമായി മാറി താമസിക്കുന്നതിനിടെ ഭര്‍ത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികള്‍ ആരംഭിക്കുകയായിരുന്നെന്ന് ഷഹാന പറയുന്നു. സ്ത്രീധനത്തിന്‍റെ പേരില്‍ കൊടിയ പീഡനം സഹിക്കേണ്ടി വന്നുവെന്നാണ് ഷഹാന പറയുന്നത്.

അതേസമയം, കുടുംബത്തിന് ചേരാത്ത രീതിയിലുള്ള ഷഹാനയുടെ ജീവിതമാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് ഭര്‍തൃവീട്ടുകാർ പറയുന്നത്. ഭർത്താവിനെ അനുസരിക്കാറില്ലെന്നും കുടുംബം പറയുന്നു.

അതിനിടെ, ഭര്‍ത്താവ് മര്‍ദിച്ചെന്ന് കാട്ടി യുവതിയും മകളും ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഷഹാനയുടെ പരാതിയിൽ കേസെടുത്തതായി സുൽത്താൻ ബത്തേരി പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - police registered case in young women's dowry harassment allegation
Next Story