Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാളയെ കശാപ്പ്​ ചെയ്​ത...

കാളയെ കശാപ്പ്​ ചെയ്​ത യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർക്കെതിരെ കേസ്​

text_fields
bookmark_border
കാളയെ കശാപ്പ്​ ചെയ്​ത യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർക്കെതിരെ കേസ്​
cancel

കണ്ണൂർ: കേന്ദ്രസർക്കാരി​​​െൻറ കശാപ്പ്​ നിരോധനത്തിൽ പ്രതിഷേധിച്ച്​  പരസ്യമായി കാളയെ കശാപ്പ്​ ചെയ്​ത യൂത്ത്​ കോൺഗ്രസ്​ ​​പ്രവർത്തകർക്കെതിരെ കേസ്​. യുവമോർച്ചയുടെ പരാതിയിൽ കണ്ണൂർ സിറ്റി പൊലീസാണ്​ കേസെടുത്തത്​. ​പൊതുജനങ്ങൾക്ക്​ ശല്യമുണ്ടാക്കുന്ന തരത്തിൽ മാടിനെ അറുത്തുവെന്നാണ്​ കേസ്​. 

കഴിഞ്ഞ ദിവസം വൈകിട്ട്​ നാലരയോടെ കണ്ണൂർ സിറ്റി ജംഗ്ഷനിലാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാർക്കു നൽകിയത്.

കണ്ണൂർ പാർലമ​​െൻറ്​ മണ്ഡലം പ്രസിഡൻറ റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് നടപടി ബി.ജെ.പി അനുകൂലികൾ സാമൂഹിക മാധ്യമങ്ങളിലൂടെ ദേശീയതലത്തിൽ തന്നെ പ്രചരിപ്പിക്കുകയും ഡൽഹി ബി.ജെ.പി വക്താവ് അടക്കമുള്ളവർ സംഭവത്തിൻറെ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

യൂത്ത്​ കോൺഗ്രസ് നടപടിക്കെതിരെ കോൺഗ്രസ്​ നേതാക്കൾ തന്നെ രംഗ​ത്തെത്തിയിട്ടുണ്ട്​. സമരരീതിയില്‍ മാന്യത വേണമെന്നാണ്​ എം. ലിജു പ്രതികരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:case
News Summary - police registered a case against youth congre
Next Story