എടപ്പാൾ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തിയ മറവഞ്ചേരി സ്വദേശിക്കെതിരെ തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ലത്തീഫ് അയിങ്കലം കുറ്റിപ്പുറം പൊലീസിൽ പരാതി നൽകി.
പ്രതി ഏതാനും മാസങ്ങളായി ലീഗ് നേതാക്കളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് അപവാദ പ്രചാരണം നടത്തിവരുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അനേഷണം ആരംഭിച്ചു.