Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിതമായി ഉറക്കഗുളിക...

അമിതമായി ഉറക്കഗുളിക കഴിച്ചു; അലൻ ഷുഹൈബിനെതിരെ പൊലീസ് കേസെടുത്തു

text_fields
bookmark_border
Alan Shuhaib
cancel
camera_alt

അലൻ ഷുഹൈബ്

അലൻ ഷുഹൈബിനെതിരെ പൊലീസ് കേസെടുത്തു. അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യത്തിലാണ് പൊലീസ് നടപടി. അലൻ അപകടനില തരണം ചെയ്തതായി ആ​ശുപത്രി അധികൃതർ വ്യക്തമാക്കി. ഇതിനിടെ, അലൻ ഷുഹൈബ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശങ്ങൾ പൊലീസിന് ലഭിച്ചു. തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്‍റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും അലന്‍ സുഹൃത്തുക്കള്‍ക്കയച്ച സന്ദേശത്തിൽ എഴുതിയിരുന്നു.

കാക്കനാട് തെങ്ങോടുള്ള മാതൃസഹോദരിയും നടിയുമായ സജിത മഠത്തിലിന്‍റെ ഫ്ലാറ്റിൽ താമസിച്ചിരുന്ന അലൻ ഷുഹൈബിനെ ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ്​​ അമിത അളവില്‍ ഉറക്കഗുളിക കഴിച്ച്​ അവശനായ നിലയില്‍ കണ്ടെത്തിയത്​. കാക്കനാട്​ സൺറൈസ് ആശുപത്രിയിലെത്തിച്ച അലൻ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ആത്മഹത്യ ശ്രമമാണ്​ നടന്നതെന്ന്​ ഇൻഫോപാർക്ക് പൊലീസ് വ്യക്തമാക്കി. പന്തീരാങ്കാവ്​ യു.എ.പി.എ കേസിൽ പ്രതിചേർക്കപ്പെട്ട അലൻ ഷുഹൈബ്​ സുഹൃത്തുക്കൾക്ക്​ അയച്ചുനൽകിയ സന്ദേശത്തിലൂടെയും ആത്മഹത്യ ശ്രമമാണ്​ നടന്നതെന്ന്​ പൊലീസ്​ സ്ഥിരീകരിച്ചിട്ടുണ്ട്​.

നിയമവിദ്യാർഥിയായ അലന്​ ഇപ്പോൾ വാർഷിക പരീക്ഷ നടക്കുകയാണ്​. അതേസമയം, പന്തീരാങ്കാവ്​ കേസിൽ വിചാരണയും നടന്നുവരുകയാണ്​. ഇത്​ പരീക്ഷയെ ബാധിക്കുന്നതിനാൽ ദിവസങ്ങളായി അസ്വസ്ഥനായിരുന്നെന്ന്​ പറയുന്നു. പരീക്ഷ തീരുംവരെ വിചാരണ മാറ്റി​വെപ്പിക്കാൻ അലൻ ശ്രമിച്ചിരുന്നു. 2019 നവംബർ ഒന്നിനാണ് താഹക്കൊപ്പം അലനെ കോഴിക്കോട് പന്തീരാങ്കാവിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖകൾ ഉൾപ്പെടെ പിടിച്ചെടുത്തെന്നാരോപിച്ച്​ യു.എ.പി.എ ചുമത്തി അന്വേഷണം എൻ.ഐ.എക്ക്​ കൈമാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uapaalan shuhaib
News Summary - Police registered a case against Alan Shuhaib
Next Story