കൊലവിളി പ്രസംഗം; ബി.ജെ.പി നേതാവിനെതിരെ കേസ് video
text_fieldsതിരുവനന്തപുരം: കൊലവിളി പ്രസംഗം നടത്തിയ ബി.ജെ.പി തിരുവനന്തപുരം ജില്ല പ്രസിഡൻറ് അഡ്വ. സുരേഷിനെതിരെ കേസ്. നെയ്യാറ്റിങ്കര പൊലീസാണ് സ്വമേധയാ കേസെടുത്തത്. രാവിലെ നടന്ന ബി.ജെ.പി പരിപാടിയുടെ വിഡിയോ പൊലീസും കാമറയിൽ പകർത്തിയിരുന്നു. സംഭവം മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്ന് പൊലീസ് പ്രസംഗം പരിശോധിക്കുകയും കേസെടുക്കുകയുമായിരുന്നു.
ആനാവൂരില്‍ ആര്.എസ്.എസ് നേതാവിനെ വെട്ടിപ്പരിക്കേല്പിച്ച പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്നാരോപിച്ച് സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഓഫിസിേലക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്താണ് അഡ്വ. എസ്. സുരേഷ് പൊലീസിനെയും സി.പി.എമ്മിനേയും വെല്ലുവിളിച്ച് പ്രകോപനപ്രസംഗം നടത്തിയത്.
‘ആർ.എസ്.എസിെൻറ ജില്ല നേതാവിനെ ആക്രമിച്ചതിനുശേഷവും കഴിഞ്ഞ 20 ദിവസമായി ആനാവൂരിൽ സമാധാനം നിലനിൽക്കുന്നുവെങ്കിൽ, എെൻറ പൊലീസുകാരാ, ഇവിടുത്തെ ഡിവൈ.എസ് പിയോടും സി.ഐയോടും പറയാൻ ആഗ്രഹിക്കുന്നു, അതിവിടുത്തെ ആർ.എസ്.എസും ഭാരതീയ ജനതാപാർട്ടിയും നൽകിയ ഔദാര്യം ഒന്നുകൊണ്ടു മാത്രമാണ്’ എന്ന ആമുഖത്തോടെയാണ് സുരേഷ് സംസാരിച്ചുതുടങ്ങിയത്. ആ ഔദാര്യം എന്നാണോ ആർ.എസ്.എസ് അവസാനിപ്പിക്കുന്നത്, അന്ന് പൊലീസ് പിടിച്ചാൽ പിടികിട്ടാത്തവിധത്തിൽ നേതാക്കന്മാരെയും പ്രവർത്തകന്മാരെയും തൊട്ട കരങ്ങളും തലകളും തേടിയുള്ള മുന്നേറ്റമുണ്ടാകുെമന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആ മുന്നേറ്റത്തെ തടയാൻ സാധിക്കിെല്ലന്നും അദ്ദേഹം വ്യക്തമാക്കി. സുരേഷിെൻറ പ്രസംഗത്തിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
എന്നാൽ, കേസെടുക്കത്തക്കതരത്തിൽ തെൻറ പ്രസംഗത്തിൽ ഒന്നുമില്ലെന്നും ജില്ലയിൽ നിരന്തരം ബി.െജ.പി-ആർ.എസ്.എസ് പ്രവർത്തകർക്ക് നേരെ സി.പി.എം നടത്തിവരുന്ന ആക്രമണത്തിനെതിരെ സാധാരണപ്രവർത്തകനിൽ നിന്നുണ്ടാകുന്ന പ്രതികരണം മാത്രമാണ് ഉണ്ടായതെന്നും സുരേഷ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
