Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊ​ലീ​സ് ന​ട​ത്തി​യ​ത്...

പൊ​ലീ​സ് ന​ട​ത്തി​യ​ത് അ​ഴി​ഞ്ഞാ​ട്ടം; പൊ​ലീ​സു​കാ​ര്‍ക്കെ​തി​രെ ന​ട​പ​ടി​വേ​ണം: മു​സ്‍ലിം ലീ​ഗ്

text_fields
bookmark_border
പൊ​ലീ​സ് ന​ട​ത്തി​യ​ത് അ​ഴി​ഞ്ഞാ​ട്ടം; പൊ​ലീ​സു​കാ​ര്‍ക്കെ​തി​രെ ന​ട​പ​ടി​വേ​ണം: മു​സ്‍ലിം ലീ​ഗ്
cancel

കോ​ഴി​ക്കോ​ട്: ഒ​ഞ്ചി​യം മാ​ടാ​ക്ക​ര പ​ള്ളി​യി​ല്‍ നി​സാ​ര ത​ര്‍ക്ക​ത്തെ പ​ഴു​താ​യെ​ടു​ത്ത് വി​ശ്വാ​സി​ക​ള്‍ക്കു​നേ​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട പൊ​ലീ​സു​കാ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​സ്‍ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്റ് എം.​എ. റ​സാ​ഖ് മാ​സ്റ്റ​ര്‍ എം.​എ​ല്‍.​എ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​ടി ഇ​സ്മ​യി​ലും ആ​വ​ശ്യ​പ്പെ​ട്ടു.

ന​ബി​ദി​ന പ​രി​പാ​ടി​യെ സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കാ​ന്‍ വി​ശ്വാ​സി​ക​ള്‍ പ​ള്ളി​ക്ക​ക​ത്ത് ഇ​രി​ക്കു​മ്പോ​ള്‍ കാ​ര്യ​മാ​യ പ്ര​കോ​പ​ന​മി​ല്ലാ​തെ പ​ള്ളി​ക്ക​ക​ത്ത് ബൂ​ട്ടി​ട്ട് ക​യ​റി അ​സ​ഭ്യ​വ​ര്‍ഷം ന​ട​ത്തി വി​ശ്വാ​സി​ക​ളെ ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തു​ന്ന പൈ​ശാ​ചി​ക​ത​യാ​ണ് ചോ​മ്പാ​ല സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യ​ത്. അ​സ​ഭ്യ​വും അ​ക്ര​മ​വും അ​ഴി​ച്ചു​വി​ട്ട​വ​ര്‍ക്കെ​തി​രെ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന് നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ഞ്ചി​യം മാ​ടാ​ക്ക​ര​യി​ലെ ആ​രാ​ധ​നാ​ല​യ​ത്തി​ല്‍ ചോ​മ്പാ​ല പൊ​ലീ​സ് കാ​ണി​ച്ച അ​തി​ക്ര​മം അ​ങ്ങേ​അ​റ്റം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​റ​ക്ക​ല്‍ അ​ബ്ദു​ല്ല എം.​എ​ല്‍.​എയും പറഞ്ഞു. വ​ര്‍ഷ​ങ്ങ​ളാ​യി ചി​ല ത​ര്‍ക്ക​ങ്ങ​ള്‍ പ​ള്ളി ക​മ്മി​റ്റി​യി​ല്‍ ഉ​ണ്ടാ​വാ​റു​ണ്ട്. അ​തൊ​ക്കെ അ​ത​ത് സ​മ​യ​ത്ത് പ​ര​സ്പ​രം സം​സാ​രി​ച്ച് തീ​ര്‍ക്കാ​റാ​ണ്. ന​ബി​ദി​ന പ​രി​പാ​ടി​യെ സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കാ​ന്‍ വി​ശ്വാ​സി​ക​ള്‍ പ​ള്ളി​ക്ക​ക​ത്ത് ഇ​രി​ക്കു​മ്പോ​ഴാ​ണ് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ചോ​മ്പാ​ല സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സാ​യു​ധ പൊ​ലീ​സ് പ​ള്ളി​ക്ക​ക​ത്ത് അ​തി​ക്ര​മി​ച്ച് ക​ട​ന്ന് നി​ര​പ​രാ​ധി​ക​ളാ​യ വി​ശ്വാ​സി​ക​ള്‍ക്കെ​തി​രെ പ​ള്ളി​ക്ക​ക​ത്ത് വെ​ച്ച് ലാ​ത്തി ചാ​ര്‍ജ്ജ് ചെ​യ്ത​ത്. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​ക്കാ​ന്‍ വി​ശ്വാ​സി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും എം.​എ​ൽ.​എ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

ക​ണ്ണൂ​ക്ക​ര മാ​ടാ​ക്ക​ര മു​ഹി​യി​ദ്ദീ​ൻ മ​സ്ജി​ദി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ചേ​രി​തി​രി​ഞ്ഞ് സം​ഘ​ർ​ഷത്തിനൊടുവിലാണ് പൊ​ലീ​സ് ലാ​ത്തി വീ​ശിയത്. തിങ്കളാഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. മ​ഹ​ല്ല് ക​മ്മി​റ്റി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും എ​തി​ർ​ക്കു​ന്ന​വ​രും ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ​ള്ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​ട്ട്. നി​ല​വി​ൽ അ​ബ്ദു​റ​ഹ്മാ​ൻ ഫൈ​സി പൊ​ന്മ​ള​യാ​ണ് പ​ള്ളി​യി​ലെ ഖ​ത്തീ​ബ്.

ഇ​ദ്ദേ​ഹ​ത്തെ മാ​റ്റ​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ള്ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പാ​ണ​ക്കാ​ട് വെ​ച്ച് ന​ട​ത്തി​യ അ​നു​ര​ജ്ഞ​ന ച​ർ​ച്ച​യി​ൽ നി​ല​വി​ലെ ഖ​ത്തീ​ബ് വെ​ള്ളി​യാ​ഴ്ച ജു​മ ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നി​ടെ ഇ​ന്ന​ലെ ന​ബി​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​പെ​ട്ട് നി​ല​വി​ലെ ഖ​ത്തീ​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മൗ​ലീ​ദ് പാ​രാ​യ​ണം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തെ എ​തി​ർ വി​ഭാ​ഗം ചോ​ദ്യം ചെ​യ്യു​ക​യും വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച മു​ത​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ചോ​മ്പാ​ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വി​ളി​ച്ചു​വ​രു​ത്തി അ​നു​ര​ജ്ഞ​ന ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

രാ​ത്രി​യോ​ടെ പ്ര​ശ്നം വ​ഷ​ളാ​യ​തോ​ടെ മ​ഹ​ല്ല് ക​മ്മി​റ്റി ചോ​മ്പാ​ല പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പൊ​ലീ​സ് പ​ള്ളി​ക്കു​ള്ളി​ൽ ക​യ​റി ലാ​ത്തി വീ​ശി സം​ഘ​ർ​ഷ​ത്തി​ന് അ​യ​വ് വ​രു​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടു​പേ​രെ സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ക്കു​ക​യു​ണ്ടാ​യി.

പ​ള്ളി​ക്ക​ക​ത്ത് പൊ​ലീ​സി​നെ ക​യ​റ്റി​യ​തി​നെ​തി​രെ പ​ള്ളി ക​മ്മി​റ്റി​ക്കെ​തി​രെ എ​തി​ർ​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ പൊ​ലീ​സ് സം​ഘ​ത്തെ​യാ​ണ് സ്ഥ​ല​ത്ത് വി​ന്യ​സി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuslimactionPolice
News Summary - Police rampage; Action must be taken against the police: Muslim League
Next Story