അഡ്വ. ഉദയഭാനുവിെൻറ വീട്ടിൽ പൊലീസ് പരിശോധന: രേഖകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു
text_fieldsതൃപ്പൂണിത്തുറ: ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ രാജീവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ അഭിഭാഷകൻ സി.പി. ഉദയഭാനുവിെൻറ തൃപ്പൂണിത്തുറയിലെ വീട്ടിൽ തൃശൂർ ക്രൈം ബ്രാഞ്ച് സംഘം ചൊവ്വാഴ്ച പരിശോധന നടത്തി.
വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ഒന്നരക്കോടി രൂപ കൈമാറിയതിെൻറ രേഖകളും രണ്ട് കമ്പ്യൂട്ടറുകളും പിടിച്ചെടുത്തതായാണ് വിവരം. ഇവ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.
സംഭവത്തിൽ ഉദയഭാനുവിനെ ഏഴാം പ്രതിയായി ഉൾപ്പെടുത്തുമെന്ന് പൊലീസ് കഴിഞ്ഞദിവസം ഹൈകോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വസ്തു ഇടപാടുകളുടേതടക്കം കൂടുതൽ തെളിവ് തേടിയായിരുന്നു പരിശോധന. മുൻകൂർ ജാമ്യം തേടിയ ഉദയഭാനുവിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല.
തൃപ്പൂണിത്തുറ പള്ളിപ്പറമ്പ്കാവ് റോഡിലെ ഉദയഭാനുവിെൻറ വീട്ടിൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ഷംസുദ്ദീെൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വീട്ടിലെ അടച്ചിട്ട മുറിയിലെ പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു. ഇതേസമയം എറണാകുളം മഹാരാജാസ് ഗ്രൗണ്ടിന് സമീപത്തെ ഉദയഭാനുവിെൻറ ഒാഫിസിലും പരിശോധന നടന്നു. പരിശോധനയുടെ കൂടുതൽ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
