ബത്തേരിയിൽ വൻസ്ഫോടക വസ്തു ശേഖരവുമായി നാലു പേർ പിടിയിൽ
text_fieldsസുൽത്താൻ ബത്തേരി: കർണാടകയിൽ നിന്നും സംസ്ഥാനത്തേക്ക് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്ഫോടക വസ്തു ശേഖരം ബത്തേരി പൊലീസ് പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് 4 പേരെ കസ്റ്റഡിയിലെടുത്തു.ലോറി ഡ്രൈവർ തൃശൂർ ദേശമംഗലം സ്വദേശികളായ സത്യനേശൻ(59), ക്ലീനർ കൃഷ്ണകുമാർ (40) എന്നിവരും ലോറിക്കു മുന്നിലായി പൈലറ്റ് കാറിൽ വന്നിരുന്ന തമിഴ്നാട് സ്വദേശികളായ രംഗനാഥൻ (38) സുരളി കൃഷ്ണൻ (36) എന്നിവരുമാണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ മുത്തങ്ങ തകരപ്പാടിയിൽ വെച്ചാണ് ലോറി പിടികൂടിയത്. ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. 200 ബോക്സ് ജലാസ്റ്റിൻ സ്റ്റിക്കുകൾ, 10 പെട്ടി തിരികളുമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.ബാംഗ്ലുരുവിൽ നിന്നും മഞ്ചേരിയിലേക്കാണ് സാധനം കൊണ്ടുവരുന്നതെന്നാണ് പിടിയിലായവർ പൊലീസിനെ അറിയിച്ചതെന്നാണ് വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
