ബന്ധുക്കൾ നിർബന്ധിച്ചു; കീഴടങ്ങി
text_fieldsകണ്ണൂർ: നീനുവിെൻറ പിതാവ് ചാക്കോ ജോണും സഹോദരൻ ഷാനു ചാേക്കായും പൊലീസിൽ കീഴടങ്ങിയത് ബന്ധുക്കളുടെ നിർബന്ധം മൂലം. കണ്ണൂർ ജില്ലയിൽ കരിക്കോട്ടക്കരിയിലുള്ള അകന്ന ബന്ധുക്കളുടെ വീട്ടിൽ ഒളിവിൽ കഴിയാനായിരുന്നു ഇവരുടെ നീക്കം. കെവിൻ കൊല്ലപ്പെട്ട സംഭവത്തിനുശേഷം ഇവർ ആദ്യം ബംഗളൂരുവിലേക്ക് പോയതായാണ് അറിയുന്നത്. അവിടെനിന്ന് കൂട്ടുപുഴ വഴി ചൊവ്വാഴ്ച പുലർച്ചെ കണ്ണൂരിലെത്തി. എന്നാൽ, അഭയം നൽകുന്നതിന് ബന്ധുക്കൾ വിസമ്മതിച്ചു.
കെവിൻ കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ അരങ്ങേറുന്നതും പൊലീസ് അന്വേഷണം ശക്തമാക്കിയതുമെല്ലാം ചൂണ്ടിക്കാട്ടി കീഴടങ്ങുന്നതിന് ബന്ധുക്കൾ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് ഉച്ചയോടെ രണ്ടുപേരും ഒാേട്ടാറിക്ഷയിലാണ് സ്റ്റേഷനിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്വയം പരിചയപ്പെടുത്തിയാണ് സ്റ്റേഷനിൽ കയറിയത്. വിവരമറിഞ്ഞ ഉടനെ മുതിർന്ന ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തി. ക്ഷീണിതരായ ഇരുവരെയും കാര്യമായി ചോദ്യംചെയ്തില്ല.
കേസ് അന്വേഷിക്കുന്ന കോട്ടയം പൊലീസിന് കൈമാറാൻ തീരുമാനിക്കുകയായിരുന്നു. കരിക്കോട്ടക്കരിയിൽനിന്ന് ആറളം ഫാം വഴി തലശ്ശേരിയിൽ എത്തിച്ചു. കണ്ണൂർ എ.ആർ ക്യാമ്പിൽനിന്ന് എത്തിച്ച പ്രത്യേക വാഹനത്തിൽ കോട്ടയത്തേക്ക് തിരിക്കുകയായിരുന്നു.
അറസ്റ്റ് മുൻകൂർ ജാമ്യഹരജി പരിഗണനക്കെത്തുംമുേമ്പ
െകാച്ചി: കെവിൻ വധേക്കസിൽ പ്രതികളായ ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണും മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചു. ബുധനാഴ്ച പരിഗണിക്കുമെന്ന സൂചനക്കിടെയാണ് ഇരുവരും കീഴടങ്ങിയത്.
കെവിൻ തെൻറ സഹോദരിയെ പ്രേമിച്ച് വിവാഹം കഴിച്ചതറിഞ്ഞ താൻ കെവിെൻറ വീട്ടിലെത്തി വാക്തർക്കമുണ്ടായതിന് അപ്പുറം കൊലപാതകവുമായി തനിക്ക് ബന്ധമില്ലെന്നാണ് ഷാനു ഹരജിയിൽ പറയുന്നത്. ക്രിസ്ത്യൻ സമുദായക്കാരായ തങ്ങളുടെ പെൺകുട്ടിയെ ദലിത് വിഭാഗക്കാരനായ കെവിൻ വിവാഹം ചെയ്തുെവന്നാണ് പൊലീസ് പറയുന്നത്. കോട്ടയം ഗാന്ധിനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തങ്ങളെ അനാവശ്യമായി പ്രതി ചേർത്തു. പ്രതിചേർക്കപ്പെട്ട പിതാവ് ചാക്കോ ഹൃദ്രോഗിയാണെന്നും ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണെന്നും ഹരജിയിൽ പറയുന്നു. ഇത്തരമൊരു കുറ്റകൃത്യം തങ്ങൾ ചെയ്തിട്ടില്ല.
അേന്വഷണവുമായി സഹകരിക്കാനും കോടതി ചുമത്തുന്ന ഏത് ഉപാധിയും സ്വീകരിക്കാനും തയാറാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യ ഹരജി നൽകിയത്.

ചാക്കോയുടെ വീട്ടിൽ പൊലീസ് റെയ്ഡ്
പുനലൂർ: കെവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് നീനുവിെൻറ പിതാവ് ചാക്കോയുടെ ഒറ്റക്കല്ലിലുള്ള വീട് പൊലീസ് റെയ്ഡ് ചെയ്തു. കെവിെൻറ അടുത്തുനിന്ന് നീനുവിനെ കൊണ്ടുപോകാനെത്തിയ ചാക്കോയും ഭാര്യ രഹ്നയും തിങ്കളാഴ്ച വരെ കോട്ടയത്തുണ്ടായിരുന്നു.
കൊലപാതകവിവരം പുറത്തായതോടെയാണ് ഇവർ കോട്ടയത്തുനിന്ന് മുങ്ങിയത്. ചാക്കോയുടെ ഫോണിെൻറ മൊബൈൽ ടവർ െലാക്കേഷൻ അനുസരിച്ചായിരുന്നു വീട്ടിൽ പരിശോധന. ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഇവരുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
കൊട്ടാരക്കര റൂറൽ എസ്.പി ബി. അശോകെൻറ നിർേദശപ്രകാരം പാലാ ഡിവൈ.എസ്.പി വി.ജി. വിനോദ്കുമാറിെൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെ വീടിെൻറ പിൻവാതിൽ ചവിട്ടിപ്പൊളിച്ചായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
