പി.ടി തോമസ് എം.എൽ.എയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
text_fieldsതിരുവനന്തപുരം∙ നടി ആക്രമിക്കപ്പെട്ട കേസില്‍ പി.ടി. തോമസ് എം.എൽ.എയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്ത് എം.എൽ.എ ഹോസ്റ്റലില്‍ വച്ച് മൊഴിനല്‍കുന്നതിന് അസൗകര്യമുണ്ടെന്ന് പി.ടി. തോമസ് അന്വേഷണസംഘത്തെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിെൻറ ജാമ്യഹരജി െഹെകോടതി വിധി പറയാൻ മാറ്റി. വാദിഭാഗത്തിെൻറയും പ്രോസിക്യൂഷെൻറയും വാദം കേട്ടശേഷമാണ് സിംഗിൾ ബെഞ്ച് ഹരജി വിധി പറയാൻ മാറ്റിയത്. ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയെ കഴിഞ്ഞദിവസം െപാലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് െപാലീസ് ക്ലബില്‍ വ്യാഴാഴ്ച രാവിലെ പേത്താടെ പ്രതീഷ് എത്തിയെങ്കിലും ഉച്ചക്ക് ശേഷമാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. രാത്രി എേട്ടാടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
