Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവിടെ ശ്​മശാനങ്ങളിൽ...

അവിടെ ശ്​മശാനങ്ങളിൽ പുകയടങ്ങുന്നില്ല; ഇവിടെ മാസ്​കണിയാൻ പോലും മടി: ഇന്ന്​ പിടിയിലായത്​ 6327 പേർ

text_fields
bookmark_border
അവിടെ ശ്​മശാനങ്ങളിൽ പുകയടങ്ങുന്നില്ല; ഇവിടെ മാസ്​കണിയാൻ പോലും മടി: ഇന്ന്​ പിടിയിലായത്​ 6327 പേർ
cancel
camera_alt

ഫയൽ ചിത്രം

തിരുവനന്തപുരം: കേരളത്തിന്​ പുറത്ത്​ ​കോവിഡ്​ ബാധിച്ചവർക്ക്​ ചികിത്സ നൽകാൻ ആശുപത്രികളിൽ ഒഴിവില്ല, മരിച്ച് വീണവർ ശ്​മശാനങ്ങൾക്ക്​ പുറത്ത്​ 'ഊഴം' കാത്ത്​ കിടക്കു​ന്ന വാർത്തകൾ പുറത്ത്​ വന്നിട്ടും പ്രതിരോധത്തിന്‍റെ പ്രാഥമികഘട്ടമായ മാസ്​ക്​ ധരിക്കാനോ സാമൂഹിക അകലം പാലിക്കാനോ മലയാളികൾ മടിക്കുന്നുവെന്നാണ്​ കണക്കുകൾ പറയുന്നത്​. ആറുമാസത്തിന്​ ശേഷം കോവിഡ്​ ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്ന​ ദിവസം, ​മാസ്​ക്​ ധരിക്കാത്തതിന് സംസ്ഥാനത്ത്​​ നടപടി നേരിട്ടത്​ 6327 പേരാണ്​.

വെള്ളിയാഴ്​ച നടത്തിയ പരി​േശാധനയിൽ 1774 പേർക്കെതിരെയാണ്​ ​പോലീസ് കേസെടുത്തത്​. അതിൽ 490 പേരെ അറസ്​റ്റ്​ ചെയ്യുകയും 11 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്​തു.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്​ പൊലീസി​െൻറ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയതിന്​ പിന്നാലെയാണ്​ നടപടി. ബോധവത്​കരണ പ്രവർത്തനങ്ങൾക്കാണ്​ പ്രാധാന്യം നൽകുന്നത്​. തിരക്ക്​ കുറക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിന്​ പുറമെ കച്ചവടസ്​ഥാപനങ്ങൾ ഉൾപ്പെടെ രാത്രി ഒമ്പതിന്​ അടയ്​ക്കാനുള്ള ഇടപെടലും പൊലീസി​െൻറ ഭാഗത്ത്​ നിന്നുണ്ടാകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoliceCovid 19
News Summary - Police prosecute covid protocol violation
Next Story