തപാൽ ബാലറ്റ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും; പൊലീസുകാരന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: പൊലീസുകാരുടെ തപാൽ ബാലറ്റ് ക്രമക്കേടിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേ ഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ച് മേധാവിക്ക് നിർദേശ ം നൽകി. ഇതിന് പിന്നാലെ ആരോപണവിധേയനായ െഎ.ആർ ബെറ്റാലിയനിലെ കമാൻഡോ വൈശാഖിനെ സസ്പെൻഡ് ചെയ്തു.
പോസ് റ്റൽ വോട്ടുകൾ സമാഹരിക്കാൻ വൈശാഖ് നേരിട്ട് ഇടപെെട്ടന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിര െ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റുകൾ സമാഹരിച്ചെന്ന് ആരോപണമുയർന്ന ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പൊലീസുകാരായ അരുണ്‍ മോഹന്‍, രതീഷ് രാജേഷ്കുമാര്‍, മണിക്കുട്ടന് എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ശേഷമാകും തുടർനടപടി.
അതേസമയം, തിരിമറിയിലെ പ്രധാന തെളിവായ ‘ശ്രീപത്മനാഭ’ വാട്സ്ആപ് ഗ്രൂപ് അഡ്മിൻമാർ ഡിലീറ്റ് ചെയ്തു. ഗ്രൂപ്പിലെ സന്ദേശങ്ങൾ തിരിച്ചെടുക്കുന്നതിന് സൈബർ സെല്ലിെൻറ സഹായം തേടാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം. ക്രൈംബ്രാഞ്ച് മേധാവിയുടെ അധികചുമതല വഹിക്കുന്ന ടി.കെ. വിനോദ്കുമാറിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണയുടെ നിർദേശാനുസരണമാണ് ഡി.ജി.പിയുടെ ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങൾ അന്വേഷിക്കുന്നതിന് പ്രത്യേകമായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും ഡി.ജി.പി ഉത്തരവിട്ടു. പൊലീസുകാരുടെ തപാൽ ബാലറ്റിൽ കൃത്രിമം കാട്ടിയെന്ന വിവാദവുമായി ബന്ധപ്പെട്ട് ഇൻറലിജൻസ് വിഭാഗം തയാറാക്കിയ റിപ്പോർട്ട് ശിപാർശ സഹിതം ഡി.ജി.പി കഴിഞ്ഞദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് സമർപ്പിച്ചിരുന്നു.
സി.പി.എം അനുകൂലികൾ നേതൃത്വം നൽകുന്ന പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ പ്രതിനിധികൾ പൊലീസുകാരെ ഭീഷണിപ്പെടുത്തി തപാൽ വോട്ടുകൾ കൈക്കലാക്കിയെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
