Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ തപാൽ വോട്ടിൽ...

പൊലീസ്​ തപാൽ വോട്ടിൽ ക്രമക്കേട്​ സ്ഥിരീകരിച്ച്​ ഇൻറലിജൻസ്​ റിപ്പോർട്ട്​

text_fields
bookmark_border
പൊലീസ്​ തപാൽ വോട്ടിൽ ക്രമക്കേട്​ സ്ഥിരീകരിച്ച്​ ഇൻറലിജൻസ്​ റിപ്പോർട്ട്​
cancel

തിരുവനന്തപുരം: പൊലീസുകാരുടെ തപാൽ ബാലറ്റിൽ ക്രമക്കേട് നട​െന്നന്ന ആരോപണം സ്ഥിരീകരിച്ച്​ ഇൻറലിജൻസ് വിഭാഗം റിപ്പോർട്ട്. പൊലീസ് അസോസിയേഷൻ നേതാക്കളിൽ ചിലർ സ്വാധീനിച്ച്​ ബാലറ്റിൽ ക്രമക്കേട്​ നടത്തുന്നുവെന്ന്​ സ്ഥിരീകരിക്കുന്ന റിപ്പോർട്ടിൽ ഇതുമായി ബന്ധപ്പെട്ട ശബ്​ദരേഖയിൽ പരാമർശമുള്ളവരെക്കുറിച്ച് അന്വേഷണം വേണമെന്നും ശിപാർശയുണ്ട്​. എന്നാൽ, അസോസിയേഷൻ നേതാക്കൾക്കെതിരെ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച്​ പരാമർശമില്ല.

കഴിഞ്ഞദിവസമാണ്​ ഇൻറലിജൻസ്​ എ.ഡി.ജി.പി ടി.കെ. വിനോദ്​കുമാർ നാല് പേജുള്ള റിപ്പോർട്ട് ഡി.ജി.പി ലോക്​നാഥ് ബെഹ്റക്ക് കൈമാറിയത്. ബെഹ്​റ റിപ്പോർട്ട്​ മുഖ്യ തെരഞ്ഞെടുപ്പ്​ ഒാഫിസർ ടിക്കാറാം മീണക്ക്​ കൈമാറും. മീണയുടെ കൂടി നിർദേശാനുസരണമാകും നടപടി. പൊലീസുകാരെ സ്വാധീനിച്ച് കൂട്ടത്തോടെ തപാൽ ബാലറ്റുകൾ ഇടത് അനുകൂല പൊലീസ്​ അസോസിയേഷൻ ഭാരവാഹികൾ കൈക്കലാക്കി കൃത്രിമം കാട്ടുന്നുവെന്നായിരുന്നു ആക്ഷേപം.

അസോസിയേഷൻ നിർദേശം അനുസരിച്ച് ഒന്നിലേറെ തപാൽ ബാലറ്റുകൾ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ പൊലീസുകാരൻ സമ്മതിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിൽ അസോസിയേഷനിലെ ചിലർക്കെതിരെ നടപടിയുണ്ടാകുമെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPolice AssociationsPostal BallotLok Sabha Electon 2019Police
News Summary - Police Postal Ballet, Intelligence Gave Report to DGP - Kerala News
Next Story