Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസി​െൻറ തപാൽവോട്ട്...

പൊലീസി​െൻറ തപാൽവോട്ട് ക്രമക്കേട് തൃശൂരിലും

text_fields
bookmark_border
പൊലീസി​െൻറ തപാൽവോട്ട് ക്രമക്കേട് തൃശൂരിലും
cancel

തൃശൂർ: തൃശൂർ ജില്ലയിലെ പൊലീസുകാരുടെ തപാൽ വോട്ടിലും ക്രമക്കേട്​. കുന്നംകുളം സ്​റ്റേഷനിലെ ആറ് പേരുടെ വോട്ടുകൾ ജില്ലാ ആസ്ഥാനത്ത് എത്തിയി​ല്ലെന്നാണ്​ പരാതി. പൊലീസ് അസോസിയേഷൻ നേതാവി​െൻറ കൈവശം കൊടുത്തുവിട്ടതാണ്​ ഇവ​. കോൺഗ് രസ് അനുഭാവികളായ പൊലീസുകാരുടെ വോട്ടാണ് നഷ്​ടപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് പൊലീസുകാർ സംഭവം അറിഞ്ഞത്.

പരാതിയുള ്ളവർ 13ന് ഉച്ചക്ക് മുമ്പ് തൃശൂർ ക്രൈംബ്രാഞ്ച് എസ്.പിയെ അറിയിക്കാൻ 12ന്​ വൈകീട്ട്​ ഡി.ജി.പിയുടെ വയർലെസ് സന്ദേശം എല്ലാ യൂനിറ്റിലും എത്തിയിരുന്നു. എന്നാൽ, പൂരം ഡ്യൂട്ടി കാരണം തൃശൂരിലെയും പാലക്കാട് മേഖലയിലെ പൊലീസുകാർ സന്ദേശം അറിഞ്ഞില്ല. ഇതിനിടെ പരാതി നൽകാൻ ശ്രമി​ച്ചവർ ഭീഷണി ഭയന്നും തപാൽ വോട്ടുകൾ കൊടുത്തയച്ചയാളുടെ വിവാഹം അടുത്ത കാലത്ത് കഴിഞ്ഞതിനാൽ ദ്രോഹിക്കേ​െണ്ടന്ന ധാരണയിൽ എത്തിയതിനാലും പിൻവാങ്ങി. സംഭവത്തെക്കുറിച്ച്​ സ്പെഷൽ ബ്രാഞ്ചിനോട് അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ട്.

ആലത്തൂർ മണ്ഡലത്തിലേതാണ് നഷ്​ടപ്പെട്ട ആറ് വോട്ടും. തപാൽ വോട്ട് ഏൽപിക്കാൻ പൊലീസുകാരൻ ശബ്​ദസന്ദേശം അയച്ച കേസ് നിലവിൽ തൃശൂർ കൈബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്ത് 39,000 പൊലീസുകാർ തപാൽ വോട്ടിന് അപേക്ഷിച്ചെന്നും ഇതുവരെ 12,000 പേർ വോട്ട് രേഖപ്പെടുത്തി ബാലറ്റ് തിരിച്ചയച്ചെന്നുമാണ്​ ക്രൈംബ്രാഞ്ചിന്​ ലഭിച്ച വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPolice Postal Ballet Case
News Summary - Police Postal Ballet Case - Kerala News
Next Story