Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.കെ. ശശിക്കെതിരെ...

പി.കെ. ശശിക്കെതിരെ കേസെടുക്കാനാകില്ലെന്ന്​ പൊലീസ്​

text_fields
bookmark_border
PK Sasi-kerala news
cancel

തിരുവനന്തപുരം: ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ പീഡന ആരോപണത്തിൽ നിലവിലെ സാഹചര്യത്തിൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്​. തൃശൂർ റേഞ്ച്​ ഐ.ജി എം.ആർ. അജിത്​കുമാർ ഇതുസംബന്ധിച്ച റിപ്പോർട്ട്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​​ കൈമാറി. എന്നാൽ, ഇതിനെക്കുറിച്ച്​ പ്രതികരിക്കാൻ ഡി.ജി.പി തയാറായില്ല. പീഡനത്തിന്​ ഇരയായെന്ന്​​ പറയപ്പെടുന്ന പെൺകുട്ടിയോ അവരുടെ ബന്ധുക്കളോ പരാതിയോ മൊഴിയോ നൽകാത്ത സാഹചര്യത്തിലാണ്​ കേസെടുക്കാനാകില്ലെന്ന വിശദീകരണം​. ഇതേ നിയമോപദേശംതന്നെയാണ്​ ഡി.ജി.പിക്ക്​ ലഭിച്ചതെന്നും പൊലീസ്​ വൃത്തങ്ങൾ പറഞ്ഞു.

ഡി.ജി.പിക്ക് ലഭിച്ച ഒരു കൂട്ടം പരാതികളാണ് പ്രാഥമിക അന്വേഷണത്തിനായി തൃശൂര്‍ റേഞ്ച് ഐ.ജിക്ക് നല്‍കിയിരുന്നത്​. പാലക്കാട് എസ്​.പിയുടെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തെതുടര്‍ന്നാണ് ഐ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇരയോ ബന്ധുക്കളോ അല്ലാതെ മൂന്നാമതൊരാളുടെ പരാതിയിൽ മാത്രം ഇത്തരം കേസുകളില്‍ പരാതി സ്വീകരിക്കാനാകില്ല. പൊലീസ് മൊഴിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി സംസാരിക്കാന്‍ തയാറായില്ലെന്നും പൊലീസ്​ വൃത്തങ്ങൾ പറഞ്ഞു.

പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതനേതാവ് സി.പി.എമ്മിന്​ പരാതി നല്‍കിയിരുന്നു. ഡി.വൈ.എഫ്.ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെ​െട്ടന്നും പരാതിയിൽ ആരോപിച്ചിരുന്നു. പി.കെ. ശശി ആരോപണങ്ങള്‍ തള്ളി. പാർട്ടിയാക​െട്ട കമീഷനെ നിയോഗിച്ച്​ അന്വേഷിക്കുകയാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policerape casekerala newsmalayalam newsP.k Sasikerala online news
News Summary - Police in P.K Sasi issue-Kerala news
Next Story