Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​...

പൊലീസ്​ ഉദ്യോഗസ്​ഥരുടെ യോഗം വ്യാഴാഴ്​ച; സമീപകാല സംഭവങ്ങൾ ചർച്ച ചെയ്യും

text_fields
bookmark_border
പൊലീസ്​ ഉദ്യോഗസ്​ഥരുടെ യോഗം വ്യാഴാഴ്​ച; സമീപകാല സംഭവങ്ങൾ ചർച്ച ചെയ്യും
cancel

കോട്ടയം: സമീപകാലത്ത്​ ​പൊലീസിനെതിരെ ഉയർന്ന ഗൗരവതരമായ ആരോപണങ്ങൾ വ്യാഴാഴ്​ച ചേരുന്ന ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരുടെ യോഗത്തിൽ ചർച്ചയാവും. ഇൗ യോഗം പതിവ്​ ത്രൈമാസ അവലോകനമാ​െണങ്കിലും അടുത്തിടെ പൊലീസിനെ പ്രതിസന്ധിയിലാക്കിയ വിഷയങ്ങളാവും അവിടെ പ്രധാനമായും  ഉയരുകയെന്നാണ്​ ആഭ്യന്തര വകുപ്പ്​ വൃത്തങ്ങൾ നൽകുന്ന സൂചന. സമീപകാല സംഭവങ്ങൾ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിനെതിരായ ആക്ഷേപങ്ങൾ പരിഹരിക്കാനാവശ്യമായ നടപടികളും യോഗത്തിൽ ഉണ്ടാവും.

ജനങ്ങളുടെയും പ്രതിപക്ഷത്തി​​​െൻറയും ഭാഗത്തുനിന്ന്​ ഉയരുന്ന കടുത്ത പ്രതിഷേധങ്ങൾ കാണാതെ പോവരുതെന്ന മുന്നറിയിപ്പും  ഉയർന്ന പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ നൽകിയിട്ടുണ്ട്​. ലോക്കപ്പ്​ മരണങ്ങളും പൊലീസ്​ അതിക്രമങ്ങളും വാഹന പരിശോധനകളും മറ്റും പരിധിവി​െട്ടന്നാണ്​ ഉന്നത ഉദ്യോഗസ്​ഥരുടെയും നിലപാട്​. 

അനിഷ്​ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങളും യോഗത്തിൽ ഉയരും. ജില്ലകളിലെ മൂന്നുമാസത്തെ പ്രവർത്തനങ്ങളും പൊലീസിനെതിരെ ഉയർന്ന ആക്ഷേപങ്ങളും കേസുകളു​െട വിശദാം​ശങ്ങളും തയാറാക്കാൻ പൊലീസ്​ മേധാവികളോട്​ ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്​. ജില്ല പൊലീസ്​ മേധാവികളുടെ വീഴ്​ചകളും വിഷയമാവും​. പലർക്കുമെതിരെ ഇൻറലിജൻസ്​ വിഭാഗത്തി​​​െൻറ മോശം റിപ്പോർട്ടുകളുമുണ്ട്​. വിഷയങ്ങളിൽ സന്ദർഭത്തിനനുസരിച്ച്​ ഇടപെടാൻ ജില്ല പൊലീസ്​ മേധാവികൾക്ക്​ കഴിയുന്നില്ലെന്നാണ്​ പരാതി. ആറേഴ്​ ജില്ലകളിൽ ഇത്തരം ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്​​. ലോക്കപ്പ്​ മരണമടക്കമുള്ള സംഭവങ്ങളിലും ഫല​​പ്രദമായി ഇടപെടുന്നതിൽ ഇവർ ദയനീയമായി പരാജ​യപ്പെ​െട്ടന്നാണ്​ ഇൻറലിജൻസ്​ റിപ്പോർട്ട്​.

ദേശീയപാത സ്​ഥലം ഏറ്റെടുക്കലടക്കമുള്ള വിഷയങ്ങളിൽ പൊലീസി​​​െൻറ ഇടപെടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉന്നത ഉദ്യോഗസ്​ഥരിൽനിന്ന്​ അഭി​പ്രായം ഉയർന്നതും ചർച്ചയാവും. ഇത്തരം വിഷയങ്ങളിൽ പൊലീസ്​ ഇടപെടൽ ഏതുവരെയാകാമെതിലും ചർച്ച ഉണ്ടാവും.

സമീപകാല നടപടികളിലുള്ള അതൃപ്​തി മുഖ്യമന്ത്രിയും ഡി.ജി.പിയെ ധരിപ്പിച്ചിട്ടുണ്ട്​. താക്കീതി​​​െൻറ സ്വരത്തിലുള്ള മുഖ്യമന്ത്രിയുടെ ഇടപെടൽ വന്നതിനാൽ ചർച്ചചെയ്യുന്ന വിഷയങ്ങളും ഏറെ ഗൗരവമുള്ളതായിരിക്കുമെന്നാണ്​ പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രിക്ക്​ പൊലീസിൽ നിയന്ത്രണം നഷ്​ടപ്പെ​െട്ടന്ന ആരോപണം ആഭ്യന്തര വകുപ്പും ശരിവെക്കുന്നു. നിലവിലെ സംവിധാനത്തിൽ കാര്യമായ അഴിച്ചുപണി വേണ​െമന്ന അഭിപ്രായവും ശക്​തമാണ്​. 

ഉന്നത ഉദ്യോഗസ്​ഥർ പലപ്പോഴും നോക്കുകത്തികളായി മാറുന്നു, ഫലപ്രദമായ ഇടപെടലിന്​ തയാറാവുന്നില്ല, ചിലയിടങ്ങളിൽ ഉന്നത ഉദ്യോഗസ്​ഥരു​െട വാക്കുകൾക്ക്​ വില കൽപിക്കപ്പെടുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളും  ഉയർന്നിട്ടുണ്ട്​. ഇൻറലിജൻസി​​​െൻറ പരാജയവും ചർച്ചയാവും. സമൂല അഴിച്ചുപണി സാധ്യതകളും തള്ളാനാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsmeetingmalayalam news
News Summary - Police Officers Meeting - Kerala News
Next Story